ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിയമ ഭേദഗതി…വിഷയത്തില്‍ സ്വതന്ത്ര വോട്ടെടുപ്പ് അനുവദിക്കുമെന്ന് കെന്നി

ഡബ്ലിന്‍:  ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി സംബന്ധിച്ച് ജനങ്ങളുടെ അവബോധം എത്രയാണെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. സിറ്റിസണ്‍സ് അസംബ്ലി വിഷയം പരിശോധിക്കുമെന്നും സര്‍വകക്ഷി കമ്മിറ്റിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റ് കമ്മറ്റിയില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് ടിഡിമാര്‍ക്ക് സ്വതന്ത്ര വോട്ട് ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടാകുമെന്നും സൂചിപ്പിച്ചു.

എട്ടാം ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി ഐറിഷ് സമൂഹത്തെ വിഭജിച്ച് നിര്‍ത്തുന്നതാണ്. സിറ്റിസണ്‍ അസംബ്ലിയിലേക്കുള്ളവരെ തിര‍ഞ്ഞെടുക്കേണ്ടത് വയസ് , ലിംഗം, മതം എല്ലാം നോക്കി ബഹുമാനത്തോടെയാണ്. പുതിയൊരു അവബോധം വേണമെന്നും അടിയന്തരമായി പ്രശ്നം കൈകാര്യം ചെയ്യേണ്ടതാണെന്നും ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസും അഭിപ്രായപ്പെട്ടു.

സിറ്റിസണ്‍ അസംബ്ലി എത്രയും വേഗത്തില്‍ രൂപീകരിക്കണം. എട്ടാം ഭേദഗതിയിലെ മാറ്റമായരിക്കണം ഏറ്റവും ആദ്യത്തെ വിഷയം. യുഎന്‍ കണ്ടെത്തലുകള്‍ ആശങ്ക പകരുന്നതാണ്. ഇത് ചര്‍ച്ചകളുടെ ഭാഗമായി മാറണമെന്നും സിമോണ്‍ ഹാരിസ് അഭിപ്രായപ്പെട്ടു.

യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത് ഗര്‍ഭണികളായ സ്ത്രീകള്‍ക്ക് ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞ് ജീവിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലും ഗര്‍ഛിദ്രം നടത്താന്‍ അനുമതി നല്‍കാത്തത് ക്രൂരവും അമാനുഷികവും ആണെന്നാണ്. ചികിത്സയെ ഇത് തരം താഴ്ത്തുന്ന നടപടിയാണെന്നും വ്യക്തമാക്കുന്നുണ്ട്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടാവണമെന്നാണ് ഹാരിസ് വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതി തൃപ്തികരമല്ലെന്നും കൂട്ടിചേര്‍ക്കുന്നുണ്ട്. സിന്‍ഫിന്‍ ഉപ നേതാവ് മേരി ലു മക്ഡൊണാള്‍ഡ് വിഷയത്തില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വരുത്തുന്ന കാലതാമസം സ്വീകാര്യമല്ലെന്നും ഗര്‍ഭഛിദ്രം തടയുന്ന നിയമം പിന്‍വലിക്കണമെന്നും പറയുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: