10 മില്യണ്‍ യൂറോയുടെ നിക്ഷേപവുമായി സര്‍മോദിക്‌സ് ; ഗാല്‍വേയില്‍ 100 തൊഴില്‍ അവസരങ്ങള്‍

ഡബ്ലിന്‍: മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സര്‍മോദിക്‌സ് ഗാല്‍വേയില്‍ 100 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. മൊത്തം 10 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് സര്‍മോദിക്‌സ് ലക്ഷ്യമിടുന്നത്. ബാലിനാസ്ലോയിലെ ക്രെയ്ഗ് മെഡിക്കല്‍ ഏറ്റെടുത്തതിന് ശേഷമാണ് സര്‍മോദിക്‌സ് ഈ പ്രഖ്യാപനം നടത്തിയത്.

2006ല്‍ സ്ഥാപിതമായ ക്രെയ്ഗ് മെഡിക്കല്‍ പ്ലാന്റില്‍ നിലവില്‍ 32 ജീവനക്കാരുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ 100 തൊഴിലാളികളെ നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മിന്നസോട്ടയില്‍ ഹെഡ്ക്വാര്‍ട്ടറുള്ള ഈ യുഎസ് കമ്പനി ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് നിര്‍മ്മിക്കുന്നത്.

അടുത്തകാലത്തായി തൊഴിലില്ലായ്മ രൂക്ഷമായ ഡബ്ലിനില്‍ സര്‍മോദിക്‌സിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കമ്പനി നല്‍കട്ടെയെന്ന് ബാലിനസ്ലോയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി മേരി മിച്ചെല്‍ ആശംസിച്ചു.

Share this news

Leave a Reply

%d bloggers like this: