മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വിവാദ ഉത്തരവിലൂടെ നികത്താന്‍ ശ്രമിച്ച മെത്രാന്‍ കായലിലും ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തും കൃഷിയിറക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. സ്ഥലത്ത് കൃഷിയുടെ പ്രായോഗികതയും നിയമ തടസങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷിമന്ത്രി വി.എസ് .സുനില്‍കുമാര്‍ കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയോടു നിര്‍ദേശിച്ചു.

വെള്ളിയാഴ്ച മെത്രാന്‍ കായല്‍ മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. പ്രദേശവാസികളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നികത്താന്‍ ഉത്തരവിടുകയും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത ഭൂമിയാണ് മെത്രാന്‍ കായല്‍. അതേസമയം, ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഉത്തരവാണ് ആദ്യം പിന്‍വലിക്കേണ്ടതെന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: