ഈ ആഴ്ച്ചയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത…

ഡബ്ലിന്‍: ഈ ആഴ്ച്ചയില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും അനുഭവപ്പെടുക. ആഴ്ച്ചാവസാനമാകുമ്പോഴേയ്ക്കും മികച്ച കാലാവസ്ഥ തിരിച്ചെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാവിലെ കിഴക്കും വടക്കും മേഖലയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് മഴ നീങ്ങും. വൈകുന്നേരത്തോടെ മഴ വ്യാപകമാകുകയും ചെയ്യും. നാളെ ഇടിമിന്നലോട് കൂടിയ  ശക്തമായ മഴയായിരിക്കും ലഭിക്കുക. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളികളയാന്‍ സാധിക്കില്ല.

താപനില 14-17 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കും അനുഭവപ്പെടുക. ബുധനാഴ്ച്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയോടെയാകും തുടക്കം. കിഴക്കന്‍ മേഖലയില്‍ രാവിലെ തന്നെ മഴ രൂപപ്പെടാം. വൈകുന്നേരത്തോടെ ഇത് വ്യാപകമാകുകയും ചെയ്യാം. രാജ്യത്തിന‍റെ കിഴക്കന്‍ പകുതിയില്‍ ശക്തമായി തന്നെ മഴ ലഭിക്കാമെന്നാണ് കരുതുന്നത്. തെക്ക് പടി‍ഞ്ഞാറന്‍ മണ്‍സ്റ്ററില്‍ ഒരു പക്ഷേ നേരിയ മഴമാത്രമായിരിക്കും ലഭിക്കുക. പരമാവധി താപനില ബുധനാഴ്ച്ച 16-19 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാകാം. വടക്കന്‍ കാറ്റായിരിക്കും താപനില താഴുന്നതിന് കാരണമാകുക.

വ്യാഴാഴ്ച്ച കാലാവസ്ഥ സമ്മിശ്രമായിരിക്കും. വ്യാപകമായി മഴ ലഭിക്കില്ലെന്നാണ് കരുതുന്നത്. താപനില 13-18 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാകും. വടക്കന്‍ മേഖലയില്‍ തണുത്ത കാലാവസ്ഥയും തെക്കന്‍ മേഖലയില്‍ ചൂട് കൂടിയും അനുഭവപ്പെടും. വെള്ളിയാഴ്ച്ച വരണ്ടതും സൂര്യപ്രകാശമുള്ളതുമായ ദിവസമായി മാറും. 14-18 ഡിഗ്രി സെല്ഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക. ആഴ്ച്ചവാസനാത്തില്‍ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച്ച അവസാനം ചിലപ്പോള്‍ മഴ മടങ്ങി വരാം.

എസ്

Share this news

Leave a Reply

%d bloggers like this: