കേരള ഹൌസ് കാര്‍ണ്ണിവെല്ലില്‍ ചെസ്സ് ബ്ലിറ്റ്‌സ് മത്സരം.

ഇത്തവണ കേരള ഹൗസ് കാര്‍ണ്ണിവെല്ലില്‍ പുതുമയാര്‍ന്നരിതിയില്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. കായിക മികവിന്റ മത്സരം ഒരു ഭാഗത് നടക്കുബോള്‍ ബുദ്ധിപരമായ മത്സരം മറുഭാഗത് നടക്കും. ഭീമന്‍ ചെസ്സ് ബോര്‍ഡും കരുക്കള്ളും ഈ തവണ കഴ്ച്ചകാരില്‍ കൌതുകം ഉണര്‍ത്തും. ആവോളം സഹ്രുത മത്സരം ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്. ചെസ്സ്‌ന്റെ കരുക്കള്‍ നീകാന്‍ അറിയുന്ന ആര്‍ക്കും മത്സരതില്‍ പങ്ക്ടുക്കാം. ഒരാള്‍ക്ക് അഞ്ചു മിനിറ്റ് വീതം ആകെ പത്ത്മിനിറ്റിന്റെ മത്സരമാണ് സംഘടിപ്പിക്കുന്നത്.കാലാളും, കുതിരയും, ആനയുമെല്ലാം 64 ചതുരത്തില്‍ ദ്രുധഗതിയില്‍ ചലിക്കുമ്‌ബോള്‍, വിജയം പ്രവചനാധീതം ആകുമബോള്‍, കളിക്കാരും കാണികളും ആവേശത്തില്‍ ആകും. ഒരാള്‍ക് 4 റൌണ്ട് ആണ് കളി. 4 റൌണ്ട് കഴിഞ്ഞ് കൂടുതല്‍ പോയിന്റ് ഉള്ള 4 പേര്‍ സെമിഫൈനലും, ഫൈനലും കളിക്കും. ഇത്തവണ വിജയ്കള്‍ക്ക് കാര്‍ണ്ണിവെല്‍ ഗ്രൗണ്ടില്‍ വെച്ചുതന്നെ സമ്മാനം നല്കുന്നതാണ് . 10 വയസില്‍ താഴെയുള്ള ബെഗിന്നെര്‌സ്‌ന് പ്രതേകം മത്സരം സംഘടിപ്പിക്കുന്നുണ്ട്.

ഡച്ച് എക്‌സ്‌പെര്‍റ്റ് ആയ Mr. Randolf ആണ് കളി നിയന്ത്രിക്കുന്നത് . ചെസ്സ് കളിയുടെ അവസാനം റഫറി Mr. Randolf മയി ആര്‍ക്കും ഏറ്റുമുട്ടാം, മത്സരം സമനിലയോ, ജയമോ നേടിയാല്‍ പ്രതിയേക സമ്മനം ഉണ്ടായിരിക്കും. കാര്‍ണിവെല്‍ ദിവസം ഉച്ചക്ക് 2 മണിക്ക് മുന്‍പ്പ് റെജിസ്ട്രഷന്‍ ചെയേണ്ടതാണ്. ഒരു യൂറോ മാച്ചിനും, Mr Randolf മായി കളിക്കുന്നതിന് 2 യൂറോ യും റജിസ്ട്രഷന്‍ ഫീ ഉണ്ടായിരിക്കും കളിക്കരുടെ പട്ടിക തയ്യറായികഴിഞ്ഞാല്‍ 2:30 PM ടെ മത്സരം തുടങ്ങും. ചെസ്സ് മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍കും റജിസ്ട്രഷനും ബന്ധപ്പെടുക : ബിനു ദാനിയേല്‍ 0894052681

Share this news

Leave a Reply

%d bloggers like this: