പാറ്റേണിറ്റി ബില്‍ ഇന്ന് പ്രസിദ്ധീകരിക്കും;സെപ്തംബര്‍ മുതല്‍ പദ്ധതി നടപ്പാക്കും

ഡബ്ലിന്‍: ഇന്ന് പാറ്റേണിറ്റി ബില്‍ പ്രസിദ്ധീകരിക്കും. ബില്‍ പ്രകാരം രണ്ടാഴ്ച്ചയിലെ അവധിയാണ് ഇതോടെ അച്ഛന്മാരായവര്‍ക്ക് ലഭിക്കുക. രണ്ടാഴ്ച്ചയിലെ പാറ്റേണിറ്റി ബെനഫിറ്റും ലഭിക്കുന്നതായിരിക്കും. കുട്ടികളുണ്ടാകുന്നത് മാത്രമല്ല ബില്ലില്‍ പരിഗണിച്ചിരിക്കുന്നത്. പ്രസവത്തില്‍ കുട്ടി മരിച്ച സംഭവത്തിലും അനവധി അനുവദിക്കുന്നതാണ്. ഒരു രക്ഷിതാവിന്റെ മരണത്തില്‍ രണ്ടാമത്തെ രക്ഷിതാവിന് മരിച്ച ആള്‍ എടുത്തിട്ടില്ലാത്ത അവധി എടുക്കാനും കഴിയും. 230 യൂറോ ആഴ്ച്ചയില്‍ എന്ന നിലയില്‍ രണ്ടാഴ്ച്ച നല്‍കുന്നതാണ് പുതിയ നിയമം. തൊഴില്‍ ദാതാവിന് വേണമെങ്കില്‍ രക്ഷിതാവിന് കൂടുതല്‍ വേതനം നല്‍കാവുന്നതാണ്. വെള്ളിയാഴ്ച്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

കുട്ടി ജനിച്ച് ആറ് മാസത്തിനുള്ളില്‍ അവധി എടുക്കാവുന്നതാണ്. ഇത് കുട്ടികളെ ദത്തെടുക്കുന്നതിലും ബാധകമാണ്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മുന്‍ഗണന നല്‍കുന്ന വിഷയമാണ് ഇതെന്ന് ഉപ പ്രധാനമന്ത്രി പറയുന്നു. കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ വരുത്താന്‍ കഴിയുന്ന മാറ്റം സമൂഹത്തിന് കൂടി ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചൈല്‍ഡ് കെയര്‍ ചെലവ് കുറയ്ക്കുന്നതും രക്ഷിതാക്കള്‍ക്കുള്ള അവധി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂട്ടുന്നതിനെയും പിന്തുണയ്ക്കുന്നതായി ഉപ പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ബില്‍ വരുന്നതോടെ പിതാവിന് കുട്ടിയുടെ വളര്‍ച്ചയില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് സാമൂഹ്യസുരക്ഷാ മന്ത്രി ലിയോ വരേദ്ക്കര്‍ പറഞ്ഞു.

256,000 പുരുഷന്മാര്‍ക്ക് ബില്‍ വന്നാല്‍ ഗുണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 28 ആഴ്ച്ച കുട്ടിക്ക് പ്രായമാകുന്നത് വരെ അച്ഛന് അവധിയും ആനുകൂല്യവും എപ്പോള്‍ വേണമെങ്കിലും എടുക്കാം. സെപ്തംബര്‍ മുതല്‍ നടപ്പാകുമെന്നാണ് കരുതുന്നത്. ജൂലൈയോടെ നിയമം പാസാക്കപ്പെട്ടേക്കും. ഇയുവില്‍ മറ്റ് രാജ്യങ്ങളില്‍ പിതാവിന് അവധി നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: