ജിഷ വധം: അമീറുല്‍ അസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പെന്ന് പിതാവ്

നൗഗാവ്: അമീറുല്‍ അസമിലെത്തിയത് ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പെന്ന് പിതാവ്. ജിഷ കൊല്ലപ്പെട്ട ശേഷമാണ് അസമിലെത്തിയതെന്ന അമീറുല്‍ ഇസ്ലാമിന്റെ മൊഴി ശരിയല്ലെന്ന് പിതാവ് യാക്കൂബ് അലി. ഏപ്രില്‍ ആദ്യമാണ് അമീറുല്‍ വീട്ടിലെത്തിയത്. അസം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണിത്. കൊലപാതകത്തിനുശേഷം അമീറുല്‍ അസമിലേക്കു കടന്നുവെന്നും അവിടുന്ന് പിന്നീട് കാഞ്ചീപുരത്തെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് പിതാവിന്റെ വിശദീകരണം.

എന്നാല്‍ മറ്റൊരുമകനായമറ്റൊരു മകന്‍ ബദറുല്‍ ഇസ്ലാം കേരളത്തിലാണെങ്കിലും എവിടെയാണെന്നറിയില്ലെന്നും അമീറുല്‍ വീട്ടിലേക്ക് പണം അയയ്ക്കാറില്ല. എന്നാല്‍ ബദറുല്‍ സുഹൃത്തുവഴി വീട്ടില്‍ പണം എത്തിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പാണ് അമീറുല്‍ നാട്ടിലെത്തിയതെന്നാണ് മാതാവ് ഖദീജയും അയല്‍വാസികളും പറഞ്ഞിരുന്നു. ഏപ്രില്‍ 11നാണ് അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്. ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28നാണ്. നാട്ടിലെത്തിയ അമീറുല്ലിനെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും അയല്‍വാസികളില്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.

ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: