സിക വൈറസ് ഭീതിയെത്തുടര്‍ന്ന് റോറി മാക്ലറോയി റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി

റിയോ ഡി ജനീറോയില്‍ നടക്കുന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ നിന്നും ഗോള്‍ഫ് താരം റോറി മാക്ലോറ് പിന്മാറി. സിക വൈറസ് ഭീതിയെത്തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ഇന്ന് രാവിലെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാല് തവണ വിജയം കൈവരിച്ചിട്ടുള്ള താരമാണ് റോറി.

രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്താണ് താന്‍ പിന്മാറുന്നതെന്നും ഒരു സാഹസത്തിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിക വൈറസിനെക്കുറിച്ചുള്ള ഭയം റോറി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമെന്നുള്ള സൂചനയാണ് അദ്ദേഹം കഴിഞ്ഞ മാസം നല്‍കിയിരുന്നത്.

വളരെ ആലോചിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനത്തിലെത്തിയതെന്നും  അയര്‍ലണ്ടിലെ ജനങ്ങള്‍ തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്‌ട്രേലിയയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള ചില താരങ്ങള്‍ നേരത്തെത്തന്നെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നില്ലെന്നറിയിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: