പശ്ചിമ ജര്‍മനിയില്‍ സിനിമാ തീയറ്ററിനുള്ളില്‍ വെടിയുതിര്‍ത്ത ആയുധധാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

പശ്ചിമ ജര്‍മനിയിലെ സിനിമാ തീയറ്ററിനുള്ളില്‍ വെടിയുതിര്‍ത്ത ആയുധധാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ആയുധധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ജര്‍മന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പശ്ചിമ ജര്‍മനിയിലെ വിയെന്‍ഹൈം നഗരത്തിലെ സിനിമാ തീയറ്ററിലാണ് ആക്രമണം. ആയുധധാരി ജനങ്ങളെ പുറത്ത് വരാന്‍ സമ്മതിക്കാതെ തടുത്തുനിര്‍ത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീയറ്ററിന് പുറത്ത് വന്‍ പോലീസ് സംഘം തമ്പടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

40 പേരെ തീയറ്ററിനുള്ളില്‍ തടഞ്ഞിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുഖംമൂടി ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

-sk-

Share this news

Leave a Reply

%d bloggers like this: