നദിയില്‍ നിന്നും രക്ഷപ്പെടുത്തിയ ആളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

നദിയില്‍ നിന്നും രക്ഷപ്പെടുത്തിയ ആളുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നിസ് ടൗണ്‍ സെന്ററിന് അടുത്തുള്ള ഫെര്‍ഗസ് നദിയിലാണ് അപകടം നടന്നത്.

വഴിപോക്കരാണ് ഇയാളെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ രക്ഷപ്പെടുത്തുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രണ്ട് യൂണിറ്റ് രക്ഷാപ്രവര്‍ത്തകരാണ് ഇയാളെ രക്ഷപ്പെടുത്തുന്നതിനായി എത്തിയിരുന്നത്.

ഫയര്‍ സര്‍വീസ് അധികൃതര്‍, നദിയില്‍ നിന്നും ആളെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം നേടിയവര്‍, ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇയാളെ എന്നിസ് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: