കൈക്കൂലിപ്പണത്തിനായി പൊതുനിരത്തില്‍ പൊലീസുകാരുടെ തമ്മില്‍തല്ല് (വീഡിയോ)

ലക്‌നൗ: പൊതുനിരത്തില്‍ പൊലീസുകാരുടെ അടിപിടി. നാല് പൊലീസുകാരാണ് ആളുകള്‍ നോക്കി നില്‍ക്കെ തമ്മില്‍ തല്ലിയത്. ട്രക്കുകളില്‍ നിന്ന് ശേഖരിച്ച കൈക്കൂലിപ്പണം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

രണ്ട് പൊലീസുകാരാണ് ആദ്യം പരസ്പരം പോര് തുടങ്ങിയത് ഇവരെ പിടിച്ചുമാറ്റാനായി രണ്ട് പൊലീസുകാരെത്തി. ഇവര്‍ പരസ്പരം കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പരസ്പരം വലിച്ചെറിയുകയായിരുന്നു. പിന്നീട് അഞ്ചാമത്തെ പൊലീസുകാരനും കൂടിയെത്തി ഇവരെ പിടിച്ച് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

ട്രക്കില്‍ നിന്ന് ശേഖരിച്ച പണം ഒരു പൊലീസുകാരന്‍ പങ്ക് വെയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പണത്തെചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. എന്നാല്‍ കൈക്കൂലി ആരോപണം പൊലീസുകാര്‍ നിരസിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: