മുസ്‌ലിം കുടിയേറ്റ നിരോധനം അമേരിക്കയെ സുരക്ഷിതമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

മുസ്‌ലിം കുടിയേറ്റ നിരോധം അമേരിക്കയെ സുരക്ഷിതമാക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. തനിക്ക് മാത്രമേ അമേരിക്കയെ സുരക്ഷിതമാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒര്‍ലാന്റോയില്‍ നടന്ന ആക്രണത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നും ട്രംപ് അറിയിച്ചു.

മൗലിക ഇസ്‌ലാം തീവ്രവാദിയെന്നാണ് ഒര്‍ലാന്റോവില്‍ വെടിവെയ്പ്പ് നടത്തിയ ഒമര്‍ മാറ്റീനെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ പൗരന്മാരെ വധിക്കുക എന്നത് മാത്രമായിരുന്നില്ല  സ്വവര്‍ഗാനുരാഗികളെ കൊലപ്പെടുത്തുക എന്നത് കൂടിയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

‘അഫ്ഗാനിസ്ഥാന്‍കാരണ് ആക്രമണം നടത്തിയാളുടെ രക്ഷിതാക്കള്‍, അവര്‍ക്ക് അമേരിക്കയില്‍ താമസിക്കാന്‍ അനുവാദം നല്‍കിയതാണ് ഇത്തരത്തില്‍ ഒരാക്രമണം ഉണ്ടാകാന്‍ കാരണം. അതുകൊണ്ടാണ് മുസ്‌ലിം കുടിയേറ്റ നിരോധനം നടപ്പാക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്.’ ട്രംപ് വ്യക്തമാക്കി.

-SK-

Share this news

Leave a Reply

%d bloggers like this: