ബ്രക്‌സിറ്റ്: പൊതുഗതാഗത മേഖലാ പരിപാലനത്തില്‍ അനിശ്ചിതത്വം

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് അയര്‍ലന്റിനും യു കെയ്ക്കും ഇടയിലുള്ള പൊതു ഗതാഗത മേഖല പരിപാലിക്കുന്നതില്‍ അനിശ്ചിതത്വം. ഈ മേഖലയുടെ പരിപാലനം തുടരണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ തീരുമാനമായില്ല.

തൊഴില്‍, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ അയര്‍ലന്റിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ ഓരേ രീതിയിലാണ് പരിഗണിക്കപ്പെടുന്നത് എന്നതാണ് ക്രമീകരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പൊതുഗതാഗത മേഖല സംരക്ഷിക്കുമെന്ന് അയര്‍ലന്റിന്റെ ടൂറിസം ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷവും അതിര്‍ത്തി തുറന്ന് തന്നെ കിടക്കുമെന്ന് വടക്കന്‍ അയര്‍ലന്റ് സെക്രട്ടറി വ്യക്തമാക്കി. യു കെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയതിന് ശേഷം അതിര്‍ത്തി പരിശോധന അടിച്ചേല്‍പ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഒരിക്കലും ഇത്തരത്തില്‍ സംഭവിക്കില്ലെന്നും ഇന്നുള്ളത് പോലെ തന്നെ ഭാവിയിലും സഞ്ചിരിക്കാന്‍ കഴിയുമെന്നും സെക്രട്ടറി അറിയിച്ചു. ഇന്നത്തെ അവസ്ഥയില്‍ നിന്നും ഒരു മാറ്റവും ഭാവിയില്‍ ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

-SK-

Share this news

Leave a Reply

%d bloggers like this: