സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ഫുള്‍ടൈം സര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനം

സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ഫുള്‍െൈടം സാര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചു. രോഗികളില്‍ നിന്ന് നിരന്തരമായി ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. കരാര്‍ കാലവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ ഏക സര്‍ക്കോമ വിദഗ്ദ്ധനായ ഡോ. അലക്‌സിയ ബെര്‍ട്ടുസി ആശുപത്രി വിട്ടുപോകാന്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ കരാര്‍ പുതുക്കിനല്‍കണമെന്നാവശ്യപ്പെട്ട് 5000 പേര്‍ ഒപ്പിട്ട നിവേധനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫുള്‍ടൈം സര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇക്കാര്യം കാണിച്ച് അധികൃതര്‍ക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും ആശുപത്രിയുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

അപൂര്‍വ്വ കാന്‍സര്‍ രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയ ആശുപത്രിയിലെ ഏക ഡോക്ടറായിരുന്നു ഡോ. അലക്‌സിയ. ഈ ആഴ്ച കരാര്‍ അവസാനിക്കുതോടെ അദ്ദേഹത്തിന് ആശുപത്രി വിടേണ്ടിവരും. നിരവധിപ്പേരാണ് ഇദ്ദേഹത്തിന്റെ കരാര്‍ നീട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്.

ഒരു വിദഗ്ദ്ധ ഡോക്ടര്‍ ഇല്ലാതെ എങ്ങനെയാണ് സര്‍ക്കോമ പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിര്‍ദേശിക്കുകയെന്ന് ചോദിച്ച് രോഗികളും അവരുടെ ബന്ധുക്കളും ആരോഗ്യവകുപ്പ് മന്ത്രിക്ക് തുറന്ന കത്ത് അയക്കുകയും ചെയ്തിരുന്നു.

പ്രത്യേകതരം കാന്‍സറാണ് സര്‍ക്കോമ. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 250 ഓളം ആള്‍ക്കാരാണ് ഈ രോഗം ബാധിച്ച് ചികിത്സയ്‌ക്കെത്തുത്. 50 ഓളം തരത്തിലുള്ള കാന്‍സറുകളാണ് സര്‍ക്കോമ വിഭാഗത്തിലുള്ളത്. ഈ രംഗത്ത് പ്രത്യേക പ്രാവീണ്യം ലഭിച്ചവര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തി ആവശ്യമായ ചികിത്സ നിര്‍ദേശിക്കാന്‍ കഴിയുക.

Share this news

Leave a Reply

%d bloggers like this: