ഭരണഘടനാ വിരുദ്ധമായതിനാല്‍ ഗര്‍ഭച്ഛിത്ര ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി

ഗര്‍ഭച്ഛിത്ര ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ്. സഭ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപകടകരമായ സാഹചര്യങ്ങളിള്‍ ഗര്‍ഭച്ഛിത്രം അനുവദിക്കണമെന്ന ബില്‍ സഭ തള്ളുന്നതിന് മുമ്പ് സഭയില്‍ ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം അടുത്ത ആഴ്ച സഭ പരിഗണിക്കുമ്പോള്‍ സ്വതന്ത്ര വോട്ടിന് അനുവാദം നല്‍കണമെന്ന് സഭയിലെ ചില സ്വതന്ത്ര അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിലനില്‍ക്കുന്ന കേസുകള്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭരണഘടനയാണ് ഇതില്‍ നിന്നും തന്നെ തടയുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തന്റെ സ്ഥാനത്ത് ആര് ഇരുന്നാലും അവരും ഇതേ അഭിപ്രായമാണ് പറയുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഭയില്‍ വിഷയം എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്യുകയും അവരുടെ അഭിപ്രായം അറിയുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഗര്‍ഭാവസ്ഥയിലുണ്ടായ പ്രശ്‌നം കാരണം ഇന്ത്യക്കാരിയായ സവിത ഹാലപ്പ അയര്‍ലണ്ടില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഗര്‍ഭച്ഛിത്രം നടത്താന്‍ അയര്‍ലണ്ടിലെ നിയമം അനുവാദം നല്‍കാത്തതിനെത്തടര്‍ന്നാണ് അവര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നത്.  ഇതേത്തുടര്‍ന്നാണ് അപകടകരമായ സാഹചര്യങ്ങളിള്‍ ഗര്‍ഭച്ഛിത്രം അനുവദിക്കണമെന്ന അഭിപ്രായമുയര്‍ന്നിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: