യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുമെന്ന് ധനമന്ത്രി

ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി(ഇ ബി എ)യുടെ ആസ്ഥാനം ലണ്ടനില്‍ നിന്ന് ഡബ്ലിനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനാന്‍. ബാങ്കുകളുടെ സത്യസന്ധത, കാര്യപ്രാപ്തി, പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്നത് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയായിരുന്നു. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കില്‍ 160 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ബ്രക്‌സിറ്റിന് ശേഷം ലണ്ടനില്‍ നിന്ന് ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവരും. അതിനാല്‍ തന്നെ യൂണിയനിലെ മറ്റ് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് ഇ ബി എ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. സ്‌പെയിനും പാരീസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിന് ശ്രമിക്കുന്നുണ്ടെന്ന് സ്‌പെയിന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയും സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനാണ് സ്‌പെയില്‍ ശ്രമിക്കുന്നത്.

ഡബ്ലിനാണ് ബാങ്കിങ് അതോറിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സ്ഥലമെന്നും ഭാഷയിലും ബിസിനസ് രംഗത്തും ലണ്ടനുമായി ഏറെ സാമ്യമുള്ള നഗരമാണ് ഡബ്ലിനെന്നും യൂറോപ്യന്‍ പാര്‍ളിമെന്റ് അംഗം ബ്രിയാന്‍ ഹയസ് പറഞ്ഞു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമ്പോള്‍ ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇ ബി എയുടെ ആസ്ഥാനം ഉടന്‍ തന്നെ മാറ്റുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: