തെരുവ് ഗായകരുടെ ഗാനമേളയില്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നിരോധനം

ഗായകര്‍ തെരുവില്‍ ഗാനമേള നടത്തുമ്പോള്‍ റെക്കോര്‍ഡ് മ്യൂസിക് ഉപയോഗിക്കുന്നതിന് നയന്ത്രണം. റെക്കോര്‍ഡ് മ്യൂസിക്കിന്റെ അമിത ശബ്ദം കാരണം നിരവധി പാരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. തെരുവില്‍ ഗാനമേള നടത്തുന്നതിന് ഏതാനും നിബന്ധനകളും അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

സിറ്റി ഹാളില്‍ നടന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ കൗണ്‍സിലര്‍ നിയമത്തിന് അംഗീകാരം നല്‍കി. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. 30 മിനിറ്റ് പരിപാടിക്ക് ദൈര്‍ഘ്യം ഉണ്ടായിരിക്കണമെന്നും ഇതില്‍ ആവര്‍ത്തനം ഉണ്ടാകാന്‍ പാടില്ലെന്നുമാണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിബന്ധന. മാത്രമല്ല പരിപാടിക്ക് മികച്ച ഗുണനിലവാരം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പൊതുസ്ഥലത്ത് അമിത ശബ്ദം ഉണ്ടാക്കുന്നതിനെതിരെ 230 ല്‍ അധികം പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആംബ്ലിഫയറില്‍ നിന്നും റെക്കോര്‍ഡ് മ്യൂസിക്കില്‍ നിന്നും ഉണ്ടാകുന്ന അമിത ശബ്ദത്തെക്കുറിച്ചാണ് ഭൂരിഭാഗം പേരും പരാതിപ്പെട്ടിരിക്കുന്നത്. 2015 ല്‍ തെരുവില്‍ ഗാനമേള നടത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ നിലവില്‍ വരുത്തിയിരുന്നു എന്നാല്‍ ഇവ ഫലവത്താവാത്ത സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: