പ്രീ സ്‌കൂളുകളില്‍ 60,000 കുട്ടികള്‍ക്ക് കൂടി സൗജന്യ പ്രവേശനം

60,000 കുട്ടികള്‍ക്ക് കൂടി സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്ന 6.5 മില്യണ്‍ യൂറോയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. പ്രീ സ്‌കൂളുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് നിലവിലുള്ള സ്‌കൂളുകള്‍ വിപുലീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. 60,000 ല്‍ അധികം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഫണ്ട് അനുവദിച്ചതിനാല്‍ ഈ സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്ക് 61 ആഴ്ച സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാകും. മുമ്പ് 38 ആഴ്ചയായിരുന്നു സൗജന്യ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത്. പദ്ധതി സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരുമെന്ന് ശിശുക്ഷേമ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തങ്ങളുടെ കുട്ടികള്‍ക്ക് ഒരു സ്ഥലമുണ്ടാകുമെന്ന് രക്ഷിതാക്കള്‍ക്ക് വിശ്വസിക്കാമെന്നും സെപ്റ്റംബര്‍ മുതല്‍ സൗജന്യ നിരക്കില്‍ 60,000 കുട്ടികള്‍ക്ക് കൂടി ചൈല്‍ഡ്‌കേയറില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: