ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭീമന്‍ വാട്ടര്‍സ്ലൈഡ് എത്തുന്നു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭീമന്‍ വാട്ടര്‍ സ്ലൈഡെത്തുന്നു. നഗരത്തില്‍ എത്തുന്ന പുതിയ വാട്ടര്‍സ്ലൈഡിന് 260 അടി ഉയരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡബ്ലിന്റെ 98 എഫ് എം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 260 അടിയുള്ള ഈ വാട്ടര്‍ സ്ലൈഡിന് രണ്ട് വരികളാവും ഉണ്ടാവുക.

ഡബ്ലിന്‍ സിറ്റിയിലെ ക്രൈസ്റ്റ്ചര്‍ച്ച് കത്തീട്രലിന് സമീപമുള്ള വൈനെറ്റാവണ്‍ സ്ട്രീറ്റിലാണ് വാട്ടര്‍സ്ലൈഡ് നിര്‍മ്മിക്കുന്നത്. ഈ മാസം തന്നെ വാട്ടര്‍സ്ലൈഡ് സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാട്ടര്‍സ്ലൈഡ് ജനങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാകും വാട്ടര്‍സ്ലൈഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക. കത്തീട്രല്‍ ഡൗണില്‍ നിന്ന് കുന്നില്‍ താഴ്വ് വാരത്തിലേക്കാണ് വാട്ടര്‍സ്ലൈഡ് സ്ഥാപിക്കുന്നത്. ജൂലൈ 23 മുതല്‍ വാട്ടര്‍ സ്ലൈഡ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് റിപ്പോര്‍ട്ടുള്‍ സൂചിപ്പിക്കുന്നത്. പുതിയ വാട്ടര്‍സ്ലൈഡിന്റെ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

-sk-

Share this news

Leave a Reply

%d bloggers like this: