കെന്നി മാറിയാല്‍ ഫിനഗേല്‍ നേതൃസ്ഥാനത്തേക്ക് വരാദ്കറിന് പ്രഥമപരിഗണന

 പ്രധാനമന്ത്രി എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറാനുള്ള സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി വോട്ടര്‍മാരുടെ മനസ്സില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ വംശജനായ സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കര്‍. ഐറിഷ് ടൈംസ്/ ഇപ്‌സോസ് എംആര്‍ബിഐ സര്‍വേയില്‍ തൊട്ടുപിന്നിലുള്ളത് സൈമണ്‍ കോവനിയാണ്. കൃഷിക്കാരുടെയും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാരുടെയും ഉറച്ച പിന്തുണയാണ് കോവനിയെ രണ്ടാംസ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്നത്.
സര്‍വേ പ്രകാരം വരാദ്കര്‍ക്ക് 31 ശതമാനത്തിന്റെയും കോവനിക്ക് 21 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്. അതേസമയം 29 ശതമാനം വോട്ടര്‍മാര്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
മന്ത്രിമാരായ ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് 10 ശതമാനത്തിന്റെയും സിമോണ്‍ ഹാരിസിന് 5 ശതമാനത്തിന്റെയും പാസ്‌കല്‍ ഡോണോഹോയ്ക്ക് 3 ശതമാനത്തിന്റെയും പിന്തുണയുണ്ട്.
ഫിനഗേല്‍ വോട്ടര്‍മാരുടെ ഇടയില്‍ വരാദ്കര്‍ കൂടുതല്‍ മുന്നിലാണ്. 43 ശതമാനം പേര്‍ വറഡ്കറിനെ പിന്തുണയ്ക്കുമ്പോള്‍ 29 ശതമാനം പേര്‍ മാത്രമാണ് കോവനിക്കൊപ്പമുള്ളത്. ഇന്ത്യന്‍ ഡോക്ടറായ അശോക് വരാദ്കറിന്റെയും ഐറിഷുകാരിയായ അമ്മയുടെയും മകനാണ് മുപ്പത്തേഴുകാരനായ ലിയോ വരാദ്കര്‍.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: