യൂറോപ്യന്‍ യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബ്രെക്‌സിറ്റ് സൃഷ്ടിച്ച വേര്‍പിരിയലിന്റെ അന്തരീക്ഷത്തില്‍ നിന്ന് യൂറോപ്പ് ഐക്യത്തിന്റെ വഴിയിലേക്ക് തിരിച്ചുപോകണമെന്ന പരസ്യ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണമെന്നും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അര്‍മേനിയയില്‍ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാനപരമായ ശക്തി വീണ്ടും കണ്ടെത്തണമെന്ന് മാര്‍പാപ്പ പറഞ്ഞു. യൂണിയനിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണം. അതേസമയം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇ്ല്ലാതാക്കുന്ന അവസ്ഥ ഉണ്ടാവരുത്. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് ശക്തി സംഭരിക്കുകയാണ് വേണ്ടതെന്നും മതിലുകളേക്കാള്‍ പാലങ്ങളാണ് നല്ലതെന്നും മാര്‍പാപ്പ പറഞ്ഞു.
പ്രാന്‍സിസ് മാര്‍പാപ്പയുടെ പരസ്യ ആഹ്വാനം യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: