സ്റ്റഡി നൗ, പേ ലേറ്റര്‍: ഇനി വിദ്യാഭ്യാസത്തിന് 20000 യൂറോ വരെസര്‍ക്കാര്‍ വായ്പ

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുന്നതിന് 20000 യൂറോ വരെ സര്‍ക്കാര്‍ വായ്പ നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമാവുന്നു. സ്റ്റഡി നൗ, പേ ലേറ്റര്‍ എന്നു പേരിട്ട പദ്ധതി പ്രകാരം വര്‍ഷം 5000 യൂറോ വരെ വായ്പ ലഭിക്കും. നിലവില്‍ ഇത് 3000 യൂറോ ആയിരുന്നു.
പഠനം പൂര്‍ത്തിയായി 26000 യൂറോ എങ്കിലും വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചതിനു ശേഷമേ വായ്പ തിരിച്ചടക്കേണ്ടതുള്ളൂ. റവന്യൂ അധികൃതര്‍ തന്നെ ശമ്പളത്തില്‍ നിന്ന് തുക തിരിച്ചുപിടിക്കും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ് പ്രതിസന്ധി പരിഹരിക്കുന്നതിനായി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി. ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി പീറ്റര്‍ കാസല്‍സ് ആയിരുന്നു സമിതി ചെയര്‍മാന്‍.
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടികളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കൃത്യമായി പാലിക്കണമെന്നും അടുത്ത അഞ്ചു വര്‍ഷം കോളേജുകളുടെ പ്രവര്‍ത്തന മൂലധനമായി 600 മില്യണ്‍ യൂറോ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: