വീടുകള്‍ കിട്ടാനില്ല, ഉള്ളവയുടെ വില ഉയരുന്നു; ഭവനപദ്ധതിയില്‍ പ്രതീക്ഷയുമായി കുടിയേറ്റക്കാര്‍

ഭവനമേഖലയിലെ പ്രതിസന്ധി അമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കു നീങ്ങവേ രാജ്യത്ത് വീടുകള്‍ കിട്ടാനില്ലാത്ത നിലയാകുന്നു. ഉള്ളവയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ഇന്ത്യക്കാരടക്കമുള്ള സാമ്പത്തിക കുടിയേറ്റക്കാരാണ് ഇതിന്റെ നേരിട്ടുള്ള ഇരകളായി മാറുന്നത്.
സര്‍ക്കാരിന്റെയും മതസ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ കൈവശമുള്ള അധിക ഭൂമി വിനിയോഗിച്ച് പുതിയ വീടുകള്‍ നിര്‍മിക്കാനുള്ള എന്‍ഡാ കെന്നി സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരടക്കമുള്ള കുടുംബങ്ങളുടെ പ്രതീക്ഷ.
കഴിഞ്ഞ ഒരു വര്‍ഷത്തിനകം സെമി-ഡി വീടുകള്‍ക്ക് റോസ്‌കോമണില്‍ 14 ശതമാനവും ലാവോയിസില്‍ 8 ശതമാനവും കില്‍കെന്നിയില്‍ 7 ശതമാനവുമാണ് വില വര്‍ധിച്ചത്. തലസ്ഥാനമായ ഡബ്ലിന്‍, ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കോര്‍ക്ക്, നോര്‍ത്ത് കൗണ്ടി എന്നിവിടങ്ങളില്‍ ഇപ്പോഴും പ്രശ്‌നം കാര്യമായി ബാധിക്കാന്‍ തുടങ്ങിയിട്ടില്ല എന്നതാണ് ഏക ആശ്വാസം.
മൂന്ന് കിടപ്പുമുറികളുള്ള ഒരു വീടിന് ഇപ്പോള്‍ ശരാശരി 1,95,361 യൂറോയാണ് വില. മൂന്നു മാസത്തിനകം 4000 യൂറോയുടെ വര്‍ധനവാണ് ഉണ്ടായത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: