വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാ പദ്ധതി തുടങ്ങുന്നതിന് ഫിയന ഫാള്‍ അനുകൂലമായി നിലപാട് സ്വീകരിക്കുന്നതായി സൂചന

ഡബ്ലിന്‍:  ബിരുദ തല വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാ പദ്ധതി തുടങ്ങുന്നതിന് ഫിയന ഫാള്‍ അനുകൂലമായി നിലപാട് സ്വീകരിക്കുന്നതായി സൂചന. പീറ്റര്‍ കാസെല്‍സ് ചെയര്‍മാനായ വിദഗ്ദ്ധ സമിതി ഹയര്‍സെക്കന്‍ററി  മേഖലയില്‍ വരുന്ന ഒരു ബില്യണ്‍ യൂറോയുടെ കുറവ് പരിഹരിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശങ്ങളിലൊന്നാണ് വായ്പാ പദ്ധതി. റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ പ്രസിദ്ധീകരിക്കുകയും പാര്‍ലമെന്‍റ് കമ്മിറ്റി പരിഗണിയ്ക്കുകയും ചെയ്യുകയാണ്. അതേ സമയം ലേബര്‍ പാര്‍ട്ടിയും സിന്‍ഫിന്നും പദ്ധതിക്ക് എതിരായാണ് നിലപാട് കൈകൊള്ളുന്നത്. ഏത് പദ്ധതിയിലായാലും പൊതുവായ ഒരു സമായത്തിലെത്തിയ ശേഷം മതിയെന്നാണ് ബ്രൂട്ടന്‍റെ നിലപാട്.

ഫിയന ഫാള്‍ വിദ്യാഭ്യാസ വക്താവ് തോമസ് ബൈര്‍നെ ഇക്കാര്യത്തില്‍ എങ്ങനെയാണ് പണം വായ്പയായി നല്‍കുകയെന്നും ഇത് തിരിച്ച് പിടിക്കുകയെന്നും വിശദമാകേണ്ടതുണ്ടെന്ന് പറയുന്നു. ഏറ്റവും കുറഞ്ഞ വരുമാനം മാത്രം വിദ്യാഭ്യാസ ശേഷം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെ വായ്പ തിരിച്ച് നല്‍കുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.  വാര്‍ഷികമായി മൂവായിരത്തില്‍ താഴെ ഫീസ് നല്‍കേണ്ടി വരുന്നത് കുടുംബങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പകുതിയോളം ബിരുദ പഠിതാക്കളും ഫീസ് നല്‍കിയാണ് പഠിക്കുന്നത്, മറ്റുള്ളവര്ക്ക് ഗ്രാന്‍റ് നല്‍കുന്നുണ്ട്.

ബിരുദ തലത്തില്‍ 20,000 യൂറോ വരെയാണ് നാല് വര്‍ഷത്തേയ്ക്ക് ചെലവ് വരുന്നതെങ്കില്‍ വാര്‍ഷികമായി മുപ്പതിനായിരം യൂറോ വരുമാനമുള്ള ജോലിയുണ്ടെങ്കില്‍ അടച്ച് തീര്‍ക്കാമെന്ന് ചൂണ്ടികാണിക്കുന്നുണ്ട് പദ്ധതിക്ക് അനുകൂലമായി വാദിക്കുന്നവര്‍. ലേബര്‍ യൂത്ത് ഫിയന ഫാളിനോട് വായ്പാ പദ്ധതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു. യുകെയിലും യുഎസിലും സമാന പദ്ധതി വിജയിച്ചിട്ടില്ലെന്ന് ലേബര്‍ യൂത്ത് പറയുന്നു.മാത്രമല്ല വിദ്യാര്‍ത്ഥികളെ കടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്.  മേഖലയില്‍  സര്‍ക്കാര്‍ ചെലവഴിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ലേബര്‍ യൂത്ത് നേതാവ് ഗ്രേസ് വില്യംസ് പറയുന്നു.

യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് അയര്‍ലന്‍ഡ് ബിരുദതലത്തില്‍ പൂര്‍ണമായും സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് ശ്രമിച്ച് വരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: