അയര്‍ലണ്ടില്‍ ജനസംഖ്യ 150 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് നിന്നും വിദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെ ജനസംഖ്യ കഴിഞ്ഞ 150 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ കേന്ദ്രീകരിച്ചാണ് ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായിരിക്കുന്നതെന്നും വെസ്റ്റേണ്‍ പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും ജനസംഖ്യയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നത് അയര്‍ലണ്ടില്‍ നിന്നാണ്. ഉയര്‍ന്ന ജനനനിരക്ക് കാരണം രാജ്യത്തെ ജനസംഖ്യാ നിരക്ക് 4.65 മില്യണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് 4.58 മില്യണ്‍ ജനങ്ങളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക തകര്‍ച്ചയുണ്ടായിരുന്ന സമയങ്ങളില്‍ ജനസംഖ്യ നിരക്കില്‍ വര്‍ധയുണ്ടായിരുന്നില്ലെന്നും അതിന് ശേഷമുള്ള അഞ്ച് വര്‍ഷത്തില്‍ വന്‍ വര്‍ധനയാണ് ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ വന്‍ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മെനൂത്ത് യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ച് നിരീക്ഷകനായ ജസ്റ്റിന്‍ ഗ്ലീസണ്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് സെന്‍സസ് പിരീഡില്‍ ജനസംഖ്യയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നെറ്റ് ഔട്ട്‌വേഡ് മൈഗ്രേഷനില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നെറ്റ് ഔട്ട്‌വേഡ് മൈഗ്രേഷന്‍ 30,000 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് വെറും 11,000 ആയിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: