സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണം നടത്തുന്നതിന്റെ ചുമതല.

വിഎസ് സര്‍ക്കാരിന്റെ കാലം മുതലുള്ള പത്തുവര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് ലോട്ടറി, കൗണ്‍സില്‍ ചിലവിലുള്ള വിദേശ യാത്രകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെലവില്‍ വിദേശ പരിശീലനം, മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം തുടങ്ങിയവയില്‍ അഴിമതി നടന്നുവെന്നായിരുന്നു പരാതി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ്ജ് അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ആരോപണത്തില്‍ ജേക്കബ് തോമസ് തന്നെ അന്വേഷണം നടത്തണമെന്ന് അഞ്ചു ബോബി ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. അപമാനം സഹിച്ച് തുടരാനാവില്ലെന്ന് പറഞ്ഞായിരുന്നു അഞ്ചു സ്ഥാനം രാജിവെച്ചിരുന്നത്. അവരോടൊപ്പം സ്‌പോര്‍ട് കൗണ്‍സില്‍ ഭരണ സമിതിയിലെ മുഴുവന്‍ അംഗങ്ങളും രാജി പ്രഖ്യാപിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: