ഇനിയെന്ന് കാര്യങ്ങള്‍ തിരിച്ചറിയും, പ്രശ്‌നങ്ങള്‍ വഷളാകുകയാണ്; താന്‍ പ്രസിഡന്റായാല്‍ ഐഎസിനെതിരേ യുദ്ധം പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷം ട്രംപ് ട്വിറ്ററില്‍ തന്റെ പ്രതിഷേധമറിയിച്ചു.

മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ അത് നീസിലാണ്. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയെന്നാണ് നാം കാര്യങ്ങള്‍ തിരിച്ചറിയാനും പഠിക്കാനും പോകുന്നത്? ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: