കേരളത്തില്‍ നിന്ന് കാണാതായവര്‍ ഇറാനിലെത്തിയെന്ന് സൂചന

കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ ടൂറിസ്റ്റ് വിസയില്‍ ഇറാവിലെത്തിയതായി സൂചന. കാണാതായ 21 പേരില്‍ 17 പേര്‍ ഇറാനില്‍ എത്തിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ഇന്ത്യ ഇറാന്റെ സഹായം തേടി. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഇറാന് കൈമാറിയിട്ടുണ്ട്.

ഇവര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിപ്പെട്ടതായാണ് സംശയിക്കപ്പെടുന്നത്. രണ്ട് സംഘമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഒരു സംഘം മസ്‌കറ്റിലും രണ്ടാമത്തെ സംഘം ദുബായിലുമാണ് ആദ്യമെത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും വിമാനമാര്‍ഗം ടെഹ്‌റാനിലെത്തിയിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

രണ്ട് സാദ്ധ്യതകളാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഒന്ന് ഇവര്‍ അഫ്ഗാനിസ്ഥാനിലെത്തി ഖൊറാസന്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോടൊപ്പം ചേര്‍ന്നിരിക്കാം. രണ്ട് ഇറാഖിലേയ്ക്കും പിന്നീട് സിറിയയിലേയ്ക്കും പോയിരിക്കാം. ഖൊറാസന്‍ പ്രവശ്യയില്‍  ഐ എസിന്‌ കാര്യമായ സ്വാധീനമുണ്ടെന്നാണ് കരുതപ്പെടുന്നത്.

പാക് താലിബാനില്‍ നിന്ന് വിഘടിച്ചവര്‍ ഐ എസിലേയ്ക്ക് ചേക്കേറിയതായാണ് വിവരം. കേരളത്തില്‍ നിന്നും കാണാതായവരില്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പവും വിസിറ്റിങ് വിസയിലുമാണ് യാത്ര ചെയ്യുന്നത് എന്നതിനാലാണ് ഇവരെ ആരും സംശയിക്കാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

-sk-

Share this news

Leave a Reply

%d bloggers like this: