ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം സെപ്തംബര്‍ 17 ന്

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊമിനിക് സാവിയോ, സെക്രട്ടറി റോയി പേറയില്‍, ട്രഷറര്‍ ജയന്‍ തോമസ് എന്നിവര്‍ അറിയിച്ചു. ഇതിനായി രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട് എന്നിവര് ജനറല്‍ കണ്‍വീനര്‍മാരായി 33 അംഗ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.
സെപ്തംബര്‍ 17 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂളിലാണ് പ്രധാന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
4 ന് അത്തം നാളില്‍ അത്തപ്പൂക്കള മത്സരവും പായസ മല്‌സരവും നടത്തും. 6,7 തീയതികളില്‍ കാര്‍ഡ് ഗെയിംസ്, എട്ടിന് വനിതകള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, 9 ന് കുട്ടികള്‍ക്കായി ഡ്രോയിങ്, പെയിന്റിങ്, കളറിങ് മത്സരങ്ങളും 10 ന് കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങളും നടക്കും.
13 ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ചെസ് മത്സരങ്ങള്‍, 15 ന് ദമ്പതികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, 16 ന് കുട്ടികള്‍ക്ക് പ്രസംഗമത്സരം, മുതിര്‍ന്നവര്‍ക്ക് കവിതാലാപനമത്സരം എന്നിവ നടക്കും.
17 ന് രാവിലെ കായിക മത്സരങ്ങള്‍, വടംവലി, തുടര്‍ന്ന് ഓണസദ്യ, മാവേലിമന്നന് വരവേല്‍പ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, ഓട്ടന്‍തുള്ളല്‍, ഓണസ്‌കിറ്റ്, മാര്‍ഗംകളി, ഒപ്പന, കോല്‍ക്കളി, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ഡബ്‌സ്മാഷ് എന്നിവ ഒരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡൊമിനിക് സാവിയോ (0872364365), റോയി കുഞ്ചലക്കാട്ട് (0892319427), റെജി കുര്യന്‍ (0877788120) എന്നിവരെ ബന്ധപ്പെടാം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: