നീസിലെ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ടവരില്‍ ഇന്ത്യന്‍ ദമ്പതികളും

ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരില്‍ ഇന്ത്യന്‍ ദമ്പതികളും. ജയ്പൂര്‍ സ്വദേശികളായ ആകാംഷ സിങും ഐശ്വര്യയുമാണ് ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. നീസില്‍ നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 100 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. ഭയപ്പെടുത്തുന്ന ഒരു രാത്രിയുടെ കഥയാണ് ഇവര്‍ പറയുന്നത്. നിലത്തുവീണ് കിടക്കുന്ന ആളുകളുടെ മുകളിലൂടെ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നവരുടെ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ‘ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്കിടിച്ചു കയറ്റുമ്പോള്‍ പരിഭാന്തരായി ആളുകള്‍ ഓടുകയായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു .നിമിഷങ്ങള്‍ക്കുള്ളിലാണ് അവിടം ചോരക്കളമായി മാറിയത്.’ ആകാംഷ സിങ് പറഞ്ഞു.

‘ഓടുന്നതിനിടയില്‍ നിലത്തു വീണവരുടെ സ്ഥിതിയായിരുന്നു ദയനീയം. അവരെ ചവിട്ടിക്കടന്നായാലും ജീവനും കൊണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഓരോരുത്തരും. പലരും റോഡിനിരുവശമുളള ഹോട്ടലിലേക്കു കയറി ടേബിളുകളുടെയും ഫ്രിഡ്ജിന്റെയുമൊക്കെ മറവില്‍ ഒളിക്കുന്നതും കാണാമായിരുന്നു.’ ആകാംഷ സിങ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയതായിരുന്നു ആകോഷ സിങും കുടുംബവും.

ഓട്ടത്തിനിടയില്‍ വേര്‍പ്പെട്ടു പോയ തങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും കണ്ടു മുട്ടിയതെന്നും അവര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനായി മിനിറ്റുകള്‍ക്കുമുമ്പാണ് തങ്ങള്‍ സംഭവസ്ഥലത്തു നിന്നും നടക്കാന്‍ തുടങ്ങിയതെന്നും ദമ്പതികള്‍ അറിയിച്ചു. ജനങ്ങളുടെ നിലവിളിയും വെടിയൊച്ചയും കേട്ടാണ് സംഭവം ശ്രദ്ധിച്ചതെന്നും ആളുകള്‍ റോഡ് നിറയെ ഓഡുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ജനുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം.

-sk-

Share this news

Leave a Reply

%d bloggers like this: