നോക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്   സഭയുടെ നേതൃത്വത്തില്‍ വി ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന  ഈ വര്‍ഷവും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്ന്  ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവക മെത്രാപോലീത്ത അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: