നാളെ താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും…ഈവര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമാകുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടുള്ള ദിവസമായി മാറിയേക്കുമെന്ന് പ്രതീക്ഷ.  രാജ്യത്തിന്‍റെ കിഴക്കന്‍മേഖലയിലും ഉള്‍പ്രദേശത്തും  ഏറ്റവും മികച്ച കാലാവസ്ഥയായിരിക്കും ഇന്ന് മുതല്‍ അനുഭവപ്പെടുക. അടുത്ത രണ്ട് ദിവസം താപനില 27 ഡിഗ്രി സെല്‍ഷ്യസിലേക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഏറ്റവും മികച്ച രീതിയില്‍ ചൂട് ലഭിക്കുക ഉള്‍പ്രദേശങ്ങളിലായിരിക്കും.

ലിന്‍സ്റ്ററിലും ചൂള്ള കാലാവസ്ഥ ലഭിക്കുമെന്നാണ് പ്രതീക്ഷ.  ഇന്ന് മെറ്റ് ഏയ്റീന്‍ പ്രവചിച്ചിരിക്കുന്നത് 25-26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ലഭിക്കാമെന്നാണ്. ഡബ്ലിന്‍ സിറ്റിസെന്‍റര്‍ മേഖലയില്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില പ്രകടമായേക്കും. തീരമേഖലയില്‍ തണുപ്പ് തന്നെയായിരിക്കും അനുഭവപ്പെടുക. കിഴക്കന്‍മേഖലയിലേത് പോലെ രാജ്യത്തിന‍്റെ മറ്റ് ഭാഗങ്ങളില്‍ താപനില അനുഭവപ്പെടണമെന്നില്ല.

തെക്കന്‍മേഖല,കോര്‍ക്ക് എന്നിവിടങ്ങളില്‍ ആകാശം മേഘാവൃതവും താപനില 20 ഡിഗ്രിക്ക് മുകളിലും മാത്രമായിരിക്കും. 22-27 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കും മറ്റ് മേഖലയില്‍ താപനില പൊതുവേ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച്ചയോടെ താപനില താഴാന്‍ തുടങ്ങുമെങ്കിലും ഏതാനും ദിവസങ്ങളില്‍ മഴ പെയ്യില്ലെന്നാണ് കരുതുന്നത്. താപനില കുറയുന്നതോടെ മഴയ്ക്കുള്ള സാധ്യതയും കൂടും.

എസ്

Share this news

Leave a Reply

%d bloggers like this: