ബ്രക്‌സിറ്റ് ഐക്യ അയര്‍ലണ്ട് ഹിതപരിശോതനയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം ഐക്യ അയര്‍ലണ്ടിനുള്ള ഹിതപരിശോതനയ്ക്ക് വഴിവെക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫിയന്ന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍. മാക്ഗില്‍ സമ്മര്‍ സ്‌കൂളില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. വടക്കന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന നിമിഷം എന്നാണ് അദ്ദേഹം ബ്രക്‌സിറ്റ് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഐക്യ അയര്‍ലണ്ടിനായി ഹിതപരിശോധ നടത്തണമെന്ന ആവശ്യവുമായി വടക്കന്‍ അയര്‍ലണ്ട് ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസും നേരത്തെ രംഗത്തെത്തിയിരുന്നു.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധനയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം ആള്‍ക്കാരും ബ്രക്‌സിറ്റിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ട് ബ്രക്‌സിറ്റിനെ എതിര്‍ത്തത് വളരെ നല്ല കാര്യമാണെന്നും ബ്രക്‌സിറ്റ് നോര്‍ത്തേണ്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന നിമിഷമാണെന്നും  അദ്ദേഹം അറിയിച്ചു.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതോടെ ബ്രിട്ടന്റെ അധീനതയിലുള്ള വടക്കന്‍ അയര്‍ലന്റും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റും തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ക്ക് കോട്ടം തട്ടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനാലാണ് ഐക്യ അയര്‍ലണ്ടിനായി ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിവിധ വിഷയങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനാല്‍ യൂണിയന്റെ ഭാഗമായി തുടരണമെന്നാണ് വടക്കന്‍ അയര്‍ലണ്ട് ആഗ്രഹിക്കുന്നത്.

ഇവിടുത്തെ 55.7 ശതമാനം പേരും ഹിതപരിശോധനയില്‍ ബ്രക്‌സിറ്റിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രിട്ടണ്‍ പുറത്തുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇതുവരെ ലഭിച്ചുകൊണ്ടിരിരുന്ന സഹായങ്ങള്‍ നിര്‍ത്താലാക്കുമോ എന്ന ആശങ്കയും വടക്കന്‍ അയര്‍ലണ്ടിനുണ്ട്. വടക്കന്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും ഐക്യ അയര്‍ലണ്ട് എന്ന ആശയത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് ബോധ്യപ്പെട്ടാന്‍ വിഷയത്തില്‍ ഹിതപരിശോധന നടത്താന്‍ സ്‌റ്റേറ്റ് സെക്രട്ടറിക്ക് അധികാരമുണ്ട്.

-sk-

Share this news

Leave a Reply

%d bloggers like this: