പ്രൈമറി സ്കൂളുകളില്‍ പുതിയ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കോഡിങ് പഠിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: പ്രൈമറി സ്കൂളുകളില്‍ പുതിയ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കോഡിങ് പഠിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍റ് അസസ്മെന്‍റിന് കോഡിങ് എങ്ങനെയാണ് പഠിപ്പിക്കാനാകുകയെന്നത് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ കുട്ടികള്‍ക്ക് സാങ്കേതിക വൈദഗദ്ധ്യം വളര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു കരിക്കിലും പുതിയതായി വന്നാല്‍ അദ്ധ്യാപകരുടെ പ്രതികരണം ശുഭകരമായിരിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ തന്നെ പാഠ്യഭാഗങ്ങള്‍ക്ക് സമയം തികയുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ലിറ്ററസി ആന്റ് ന്യൂമറസി ഗണിതം, ഭാഷ എന്നി പഠിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. നിലവില്‍ ആഴ്ച്ചയില്‍ മൂന്ന് മണിക്കൂറാണ് ഗണിതം പഠിപ്പിക്കുന്നതിന് ലഭിക്കുന്നത്. രണ്ടര മണിക്കൂര്‍ മതം പഠിക്കാന്‍ ആഴ്ച്ചയില്‍ നീക്കിവെച്ചിട്ടുള്ളപ്പോഴാണ് ഗണിതത്തിന് ഇത്രയും കുറച്ച് സമയം മാറ്റിവെയ്ക്കുന്നത്.

കരിക്കുലം കൗണ്‍സില്‍ നിലവില്‍ സ്കൂള്‍ പാഠ്യപദ്ധതികള്‍ അവലോകനം നടത്തുകയാണ്. പുതിയ ഗണിത പാഠ്യപദ്ധതി തയ്യാറാക്കികൊണ്ടിരിക്കുകയാണ് എന്‍സിസിഎ അടുത്ത വസന്ത കാലത്തിന് മുമ്പ് ഇതിന്‍റെ കരട് രൂപമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ളില്‍ കോഡിങ് കൂടി കൊണ്ട് വരാന്‍ കഴിയുമോ എന്നാണ് മന്ത്രി നോക്കുന്നത്. കോഡര്‍ ഡുജോ എന്ന കമ്മ്യൂണിറ്റി പരിപാടിയുടെ വിജയം മന്ത്രി എടുത്ത് കാണിക്കുന്നുണ്ട്. ക്ലബുകള്‍ വഴി യുവാക്കള്‍ക്ക് കോഡിങ് പഠിക്കുന്നതിനായിരുന്നു ഇത്. കോഡര്‍ ഡുജോയുടെ സിഇഒ മേരി മോളെനയെും കുട്ടികള്‍ക്ക് കോഡിങ് പഠിപ്പിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: