ഡബ്ലിനില്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കൊവനി

ഡബ്ലിന്‍: ഡബ്ലിനില്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുമെന്ന് ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി. 250,000 യൂറോ മുതല്‍ 260,000 യൂറോ വരെയുള്ള നിരക്കില്‍ ഡബ്ലിനില്‍ പുതിയ വീടുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ പുതിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് വീടുകള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാറ്റര്‍ജിക്ക് ഡവലപ്‌മെന്റ് സോണ്‍ എന്ന് അറിയപ്പെടുന്ന സൗത്തീസ്റ്റ് പ്രദേശമായ ചെറിവുഡിലും വെസ്റ്റേണ്‍ പ്രദേശമായ ആഡംസൗണിലുമാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പദ്ധതി പ്രബല്യത്തില്‍ വന്നാലുടന്‍ വീടുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കുമെന്നും ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നും ഭവന വകുപ്പ് മന്ത്രി അറിയിച്ചു. ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് ധനസാഹായവും ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ നല്‍കാന്‍ കഴിയുന്ന വീട് നിര്‍മ്മിക്കുന്നവര്‍ക്ക് പ്രോത്സാഹനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വിലയേക്കാള്‍ വളരെ കുറവ് വിലയാണ് വീടുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്.

ആദ്യമായി വീടുവാങ്ങുന്നവരെ ഉദ്യേശിച്ചാണ് വീടുകളുടെ വില കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 11% പ്രൊഫിറ്റ് മാര്‍ജിന്‍ ഉള്‍പ്പെടെ മൂന്ന് ബെഡ്‌റൂം സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ഡബ്ലിനില്‍ ശരാശരി 333,000 യൂറോ വേണ്ടിവരുമെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി നിലവില്‍ വന്നാല്‍ വീടുകള്‍ക്ക് വില കൂടാന്‍ കാരണമാകുമെന്നായിരുന്നു ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ആദ്യമായി വീടുവാങ്ങുന്നവര്‍ക്കുള്ള ധനസഹായം ഒക്ടോബര്‍ മാസത്തേടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: