വാട്ടര്‍ഫോര്‍ഡില്‍ ഒ വി ബി എസ് നടത്തുന്നു

ഡബ്ലിന്‍: വാട്ടര്‍ഫോഡ് സെന്റ് ഗ്രിഗറീസ് ഇന്ത്യന്‍ ഓര്‍ത്തടോക്‌സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഒ വി ബി എസ് ജൂലായ് 22, 23, 24 തീയതികളില്‍ വികാരി റവ. ഫാ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ചിന്താ വിഷയമായ ‘ദൈവം എന്റെ പരമാനന്ദം’ (സങ്കീര്‍ത്തനം 43:4) എന്ന വാക്യത്തെ ആസ്പദമാക്കി വേദ പഠന ക്ലാസുകളും സംഗീത പരിശീലനവും കുട്ടികളുടെ ദൈവീക ചിന്തയെ ഉണര്‍ത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങലും ഉണ്ടായിരിക്കുന്നതാണ്.

24 ഞായര്‍ വശുദ്ധ കുര്‍ബ്ബാനാനന്തരം റാലിയും സമാപന സമ്മേളനവും സ്‌നേഹ വിരുന്നും കുട്ടികളുടെ വിവിധ കലാ പരിപാടികളും സമ്മാന ദാനവും ക്രമീകരിച്ചിരിക്കുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: