ഇന്ത്യക്കാരുടെള്‍പ്പെടെയുള്ള പ്രവാസികളുടെ വിവരങ്ങള്‍ ഫോണ്‍കോള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന് എംബസി, പണം തട്ടാനും ശ്രമം

ഡബ്ലിന്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളുടെ വിവരങ്ങള്‍ ഫോണ്‍ കോളുകള്‍ വഴി ചോര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി. പ്രാദേശിക അധികൃതര്‍ വഴിയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്നും പ്രവാസികളെ ഫോണില്‍ വിളിച്ച് അവരുടെ വ്യക്തിവിവരങ്ങള്‍ അറിയുകയും പണം തട്ടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും എംബസി അറിയിച്ചു.

പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളാണ് ഫോണ്‍ കോള്‍ വഴി അവര്‍ അന്വേഷിക്കുന്നതെന്നും ഇവര്‍ ഫോണിലൂടെ പണം ആവശ്യപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. പണം നല്‍കിയില്ലെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയാണ് ഫോണ്‍ വിളിക്കുന്നവര്‍ മുഴക്കുന്നതെന്നും എംബസി പറയുന്നു.

വിളിക്കുന്നവര്‍ ഏത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിളിക്കുന്നതാണെന്ന് അവകാശപ്പെട്ടാലും ഇത്തരം ഫോണ്‍ കോളുകള്‍ ഔദ്യോഗികമല്ലെന്നും വ്യാജമാണെന്നും എംബസി വ്യക്തമാക്കി. ഇ-മെയില്‍ വഴിയും ഇന്റര്‍നെറ്റ് സൈറ്റുകള്‍ വഴിയും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് പോലെ ഫോണ്‍ കോള്‍ വഴി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് അവര്‍ ലക്ഷ്യംവെച്ചിരിക്കുന്നതെന്നും എംബസി അറിയിച്ചു.

ഇത്തരം ഫോണ്‍ കോള്‍ ലഭിക്കുന്നവര്‍ അവരുടെ വ്യക്തിവിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. വിഷയം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: