ജി എന്‍ ഐ ബി കാര്‍ഡ് ജൂലായ് 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഡബ്ലിനില്‍ ഗാര്‍ഡാ കാര്‍ഡിന് അപേക്ഷിക്കുന്നതിന് ജൂലൈ 25 മുതല്‍ സമയം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം

ഡബ്ലിന്‍:ഡബ്ലിന്‍ മെട്രോപോലിറ്റന്‍പ്രദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക്, ഗാര്‍ഡാ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുനതിന് ഇനി മുതല്‍ ക്യു നിന്ന് ബുദ്ധിമുട്ടേണ്ടതില്ല.ഈ മാസം 25 മുതല്‍ ഗാര്‍ഡാ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുനതിനും burghquayregoffice@justice.ie എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് നേരത്തേ തന്നെ തങ്ങളുടെ സമയം നേരത്തേ തന്നെ ഉറപ്പിക്കേണ്ടതാണ്.ഇത്രയും നാള്‍ ക്യു നിന്ന് ഗാര്‍ഡാ കാര്‍ഡ് പതിപ്പിക്കുന്ന രീതിയില്‍ നിന്ന് ഈ മാറ്റം കുടിയേറ്റക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ജോലി ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കും സമയം അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഇതു സംബന്ധിച്ച ഗാര്‍ഡാ അറിയിപ്പില്‍ സൂചന നല്‍കുന്നുണ്ട്. രാവിലെ മുതല്‍ നീണ്ട ക്യു ഒഴിവാക്കുകയും, അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയം അപേക്ഷകന്‍ ബെര്‍ഗ് ക്വീ ഗാര്‍ഡാ ഓഫീസില്‍ എത്തി ഗാര്‍ഡാ കാര്‍ഡ് പതിപ്പിക്കുകയും ചെയ്യേണ്ടതാണ്.

പുതിയ സംവിധാനം വഴി മണിക്കൂര്‍കളോളം ക്യു നില്‍ക്കുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു വന്‍ തുക നഷ്ടം ആക്കുക തുടങ്ങിയ്വയ്ക്ക് ഒരു പരിഹാരം ആകുമെന്ന് കരുതുന്നു.ഇതോടെ സമയത്ത് ചെല്ലുക, ഗാര്‍ഡാ കാര്‍ഡ് പതിപ്പിക്കുക, പോരുക എന്ന ലളിതമായ സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്‌ഗ്രേഡേഷന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 4 മണിയോടെ ബെര്‍ഗ് ക്വീയിലുള്ള ഓഫീസിന്റെ പ്രവര്‍ത്തനം ഉപഭോക്താക്കള്‍ക്കായി അടച്ചിരുന്നു.ഇനി തിങ്കളാഴ്ച്ച മുതല്‍ പുതിയ സംവിധാനത്തില്‍ ഡബ്ലിനിലുള്ള കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ ഗാര്‍ഡാ കാര്‍ഡ് പതിപ്പിക്കാന്‍ സാധിക്കും.

http://garda.ie/Controller.aspx?Page=14991

Share this news

Leave a Reply

%d bloggers like this: