മുന്നറിയിപ്പുമായി കത്തയച്ച ശേഷം പ്രോപ്പര്ട്ടി ടാക്സ് നല്‍കിയവരുടെ നിരക്കില്‍ വര്‍ധന

ഡബ്ലിന്‍:  ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് നല്‍കിയവരുടെ നിരക്കില്‍ ഈവര്‍ഷം തുടക്കത്തില്‍ പ്രകടമായതിലും ശക്തമായ വര്‍ധനവെന്ന് സൂചന. 265000 വരുന്ന വീട്ടുടമകള്‍ക്ക് റവന്യൂ മുന്നറിയിപ്പ് നല്‍കി കത്തയച്ചിരുന്നതിനെ തുടര്‍ന്നാണ് വര്‍ധന പ്രകടമായിരിക്കുന്നത്. ഇത് വരെയായി 325 മില്യണ്‍യൂറോ നികുതിയാണ് ഈ ഇനത്തില്‍ പിരിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രീപെയ്മെന്‍റായി നല്‍കി 48 മില്യണ്‍ യൂറോയും കൂടി ചേര്‍ത്താണ് ഇത്.

വര്‍ഷത്തിന്‍റെ പകുതി വരെയുള്ള കണക്ക് 2015ല്‍ ലഭിച്ച നികുതിയേക്കാള്‍ മൂന്ന് മില്യണ്‍ കുറവാണ്. 95 ശതമാനം പേരും നികുതി നല്‍കുന്നുണ്ടെന്നാണ് റവന്യൂ പറയുന്നത്. ഏപ്രിലില്‍ 87 ശതമാനത്തിലേക്ക് നിരക്ക് ഇടിഞ്ഞിരുന്നു.2015 ല്‍ 97 ശതമാനം പേരായിരുന്നു നികുതി നല്‍കിയിരുന്നത്. ഡൊണീഗല്ലാണ് 90 ശതമാനത്തിനും താഴെ നികുതി നല്‍കിയിരിക്കുന്ന ഏക കൗണ്ടി. വര്‍ഷത്തിന്‍റെ പകുതിയാകുമ്പോള്‍ നികുതി നല്‍കിയവരുടെ നിരക്ക് 88.6 ശതമാനമാണിവിടെ. ഫിനഗാള്‍ 99.3 ശതമാനവുമായി നികുതി നല്‍കിയവരുടെ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.

വളരെ കുറച്ച് കേസുകള്‍മാത്രമാണ് നികുതി അടക്കാതെ ഇരിക്കുന്നതെന്നും  നികുതി ലഭിക്കുന്നത് ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതായും റവന്യൂ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ തന്നെ പകുതിയും പൂര്‍ണമായ തോതില്‍ നടപടി എടുക്കേണ്ടതില്ലെന്നനിലയില്‍ പരിഹരിക്കപ്പെടുന്നവയുമാണ്. 2016ല്‍ 700 കേസുകളാണ് നികുതി നല്‍കാതെ നിയമ നടപടിയിലേക്ക് പോയിട്ടുള്ളത്. 454 കേസുകള്‍ ഡിമാന‍്റ് സ്റ്റേജില്‍തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു.

ഈ വര്‍ഷം ആദ്യം റവന്യൂ 38000 തൊഴില്‍ ദാതാക്കളോടാണ് വരുമാന സ്രോതസില്‍ നിന്ന് തന്നെ നികുതി പിരിച്ച് നല്‍കാന്‍ നിഷ്കര്‍ഷിച്ചിരുന്നത്. ഇതില്‍ പെന്‍ഷന്‍ ദാതാക്കളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം നിര്‍ദേശത്തിലൂടെ വരുമാനത്തില്‍ നിന്ന് നികുതി പിടിക്കപ്പെട്ട 49,267 പേരുടെ കാര്യത്തില്‍ ഇക്കുറിയും സമാന നടപടിയുണ്ടാകും. 10,200 പ്രോപ്പര്‍ട്ടികളുടെ മൂല്യം വര്‍ധിച്ചിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: