വാട്ടര്‍ഫോര്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഒവിബിഎസിന് തുടക്കമായി

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈ വര്‍ഷത്തെ ഒവിബിഎസിന് തുടക്കമായി. 24 വരെ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫാ. എല്‍ദോ വര്‍ഗീസ് നേതൃത്വം നല്‍കും.
ദൈവം എന്റെ പരമാനന്ദം (സങ്കീര്‍ത്തനം 43:4) എന്ന വാക്യത്തെ ആസ്പദമാക്കി വേദപഠന ക്ലാസുകളും സംഗീത പരിശീലനവും കുട്ടികളുടെ ദൈവിക ചിന്തയെ ഉണര്‍ത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളും നടക്കും. 24 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം റാലിയും സമാപന സമ്മേളനവും സ്‌നേഹവിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: