അഫ്ഗാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകയ്ക്ക് മോചനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ആറാഴ്ച മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തക ജൂഡിത് ഡിസൂസ മോചനം നേടി ഇന്ത്യയില്‍ തിരിച്ചെത്തി. ജൂഡിത്തിനെ രക്ഷപ്പെടുത്തിയ വിവരം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ നിന്നുള്ള 40 കാരിയായ ജൂഡിത് എന്‍ജിഒ യായ ആഗാഖാന്‍ ഫൗണ്ടേഷന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാബൂളിലെത്തിയത്. ജൂണ്‍ 9 നായിരുന്നു ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ജൂഡിത്തിനെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ബന്ധപ്പെട്ട് ഉന്നതതലത്തില്‍ ഏകോപിതമായ ശ്രമങ്ങള്‍ നടന്നിരുന്നു. മോചനം എങ്ങനെയായിരുന്നു എന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിവായിട്ടില്ല. ശനിയാഴ്ച വൈകിട്ടോടെയാണ് ജൂഡിത് ജന്മനാട്ടിലെത്തിയത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: