വടക്കന്‍ മയോയില്‍ നിര്‍മ്മിക്കുന്ന വൈദ്യുതി സ്റ്റേഷന്‍റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

ഡബ്ലിന്‍: 180 മില്യണ്‍ യൂറോ ചെലവിട്ട് വടക്കന്‍ മയോയില്‍ നിര്‍മ്മിക്കുന്ന വൈദ്യുതി സ്റ്റേഷന്‍റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. മയോ റിന്യൂവബിള്‍ പൗവര്‍ പ്രോജക്ട് ആണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ബയോമാസ് ഇന്ധനം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിനാണ് പദ്ധതി രൂപീകരിച്ചിരുന്നത്. കില്ലാലയിലാണ് പ്രൊജക്ട് വരുന്നത്. നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന് ഇനിയും ധനം ആവശ്യമാണ്. പദ്ധതിയിലെ നിക്ഷേപം ഐറിഷ് സാമ്പത്തിക രംഗത്തിന് ലഭിക്കുന്ന സ്വീകാര്യതയാണെന്നായിരുന്നു പ്രധാനമന്ത്രി എന്‍ഡകെന്നി കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നത്. യുഎസില്‍ നിന്ന് €90മില്യണ്‍ വരെയാണ് കമ്പനിക്ക് ലഭിച്ചിരുന്നത്. മയോ റിന്യൂവബിള്‍ പൗവര്‍ പറയുന്നത് പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നാണ്.  2017ല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതിയിരുന്നത്.

വിവിധ ബാങ്കുകളും പദ്ധതിക്ക് പിന്തുണയുമായി രംഗത്ത് ഉണ്ടായിരുന്നു. പ്രൊജക്ട് ലാഭകരമായതാണെന്നാണ് വിലയിരുത്തല്‍ അത് കൊണ്ട്തന്നെ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും കരുതുന്നുണ്ട്. ഇറക്കുമതി സ്രോതസിനൊപ്പം പ്രാദേശികമായി ലഭിക്കുന്ന മരങ്ങളും സ്റ്റേഷനില്‍ ഉപയോഗിക്കുമെന്നാണ് സൂചനയുള്ളത്.  അയര്‍ലന്‍ഡിന് പുനര്‍സൃഷ്ടിക്കാവുന്ന ഊര്‍ജ്ജസ്രോതസുകളുടെ കാര്യത്തില്‍ മുന്നോട്ട് വെച്ചിട്ടുള്ള ലക്ഷ്യത്തിലേക്കെത്താന്‍ പദ്ധതി സഹായകരമാകുമെന്നും കരുതുന്നുണ്ട്. നാഷണല്‍ ഗ്രിഡിലേക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കയറ്റി അയക്കും.

കെന്നിയോട് ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്ന് പ്രാദേശിക ടിഡി ഫിയന ഫാള്‍ ടിഡി ഡാരാ കലേറി പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: