ബിസ്നസ്, എജിനിയറിങ്, ടെക്നോളജി ബിരുദ കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

ഡബ്ലിന്‍: ബിസ്നസ്, എജിനിയറിങ്, ടെക്നോളജി ബിരുദ കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെന്ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് കണക്കുകളാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. 71288 പേര്‍ ഓണര്‍ഡിഗ്രികള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വരെയാണ് അപേക്ഷയിലുള്ള വര്‍ധന. ആര്‍ട്, സോഷ്യല്‍ സയന്‍സ് കോഴ്സുകള്‍ക്ക് ശേഷം രണ്ടാംസ്ഥാനത്താണ് ബിസ്നസ് , അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകള്‍ക്ക് അപേക്ഷ ലഭിച്ചിരിക്കുന്നത്. ബിസ്നസ് കോഴ്സുകള്‍ക്ക് ലഭിച്ചിരിക്കുന്ന അപേക്ഷകരുടെ വര്‍ധന 2013ല്‍ ആകെ അപേക്ഷകളുടെ 16.7 ശതമാനത്തില്‍ നിന്ന് 17.6 ശതമാനത്തിലേക്കാണ്. എജിനിയറിങ് ടെക്നോളജി കോഴ്സുകള്‍ ആകെ അപേക്ഷകളുടെ 11.6 ശതമാനം വരും തൊട്ട് മുന്‍ വര്‍ഷം ഇത് 11.1 ശതമാനമായിരുന്നു.

ജൂലൈ ഒന്ന് മുന്‍പായി അപേക്ഷകളില്‍ മുന്‍ഗണനാക്രമം മാറ്റാന്‍ കഴിയുമായിരുന്നു. ആഗസ്റ്റ് 22ന് 47000 പേര്‍ക്ക് പ്രവേശന കാര്യത്തില്‍ തീരുമാനം അറിയാനാകും. തൊട്ട് മുന്‍ ആഴ്ച്ച ലിവിങ് സര്‍ട്ടിഫിക്കറ്റ് ഫലവും പുറത്ത് വരും. അപേക്ഷകരുടെ എണ്ണത്തെ മാത്രമല്ല നിലവാരവും പരിശോധിച്ചാണ് പ്രവേശനം നല്‍കുന്നത്. ലിവിങ് സര്‍ട്ടിഫിക്കേറ്റ് ഫലം നോക്കിയായിരിക്കും പ്രവേശന റാങ്ക് നിശ്ചയിക്കുക. 8,248 പേരാണ് എജിനിയറിങ് ടെക്നോളജി മേഖലയില്‍ പഠനത്തിന് ആദ്യ പരിഗണന നല്‍കിയിരിക്കുന്നത്. അതേ സമയം സയന്‍സ് ബിരുദത്തിന് 9500 അപേക്ഷകരുണ്ട്. 2013ന് ശേഷം സയന്‍സ് ബിരുദത്തിന് ആവശ്യക്കാര്‍ കൂടി വരികയാണ്. എഞ്ചിനിയറിങ് മേഖലയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതിനെ എജിനിയേഴ്സ് അയര്‍ലന്‍ഡും സ്വാഗതം ചെയ്തു. ആര്‍ക്കിടെക്ച്ചര്‍മേഖലയിലെ അപേക്ഷകള്‍ ആറ് ശതമാനം വര്ധിച്ചു. എന്നാല്‍ ആദ്യപരിഗണന നല്‍കിയിരിക്കുന്നത് ഇതില്‍ ഒരു ശതമാനം പേര്‍ മാത്രമാണ്.

സോഷ്യല്‍ സയന്‍സിനുള്ള അപേക്ഷകല്‍ 25 ശതമാനത്തില്‍ നന്ന് 22.6 ശതമാനത്തിലേക്ക് കുറഞ്ഞു. 16000 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നഴ്സിങിന് അപേക്ഷകളുടെ എണ്ണത്തില്‍ വര്ധനയുണ്ട്. 5,945 പേരാണ് ആദ്യ പരിഗണന തന്നെ നഴ്സിങിന് നല്‍കിയിരിക്കുന്നത്. ലെവല്‍ എട്ട് അപേക്ഷകളിലെ 8.3 ശതമാനം അപേക്ഷകള്‍ വരും ഇത്.

എസ്

Share this news

Leave a Reply

%d bloggers like this: