രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ ലൈംഗികതയും മാനസിക പ്രശ്‌നങ്ങളും കൂടുന്നതായി പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മാനസിക പ്രശ്‌നങ്ങളും വര്‍ധിക്കുന്നതായി ഐറിഷ് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ചില്‍ഡ്രന്‍ (ഐപിസിസി) യുടെ പഠന റിപ്പോര്‍ട്ട്. ആറു വയസ്സ് മുതലുള്ള കുട്ടികള്‍ ഓണ്‍ലൈനില്‍ പോണ്‍ വീഡിയോകള്‍ കാണുന്നുണ്ടെന്നും മിക്കപ്പോഴും അര്‍ത്ഥം മനസ്സിലാക്കാതെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ചെറുപ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ശിശുക്ഷേമ മന്ത്രി കാതറിന്‍ സപ്പോറെ പറഞ്ഞു.
പോണോഗ്രാഫിക് വീഡിയോകളും മറ്റും കാണുന്നത്് പലപ്പോഴും കുട്ടികളില്‍ ആശയക്കുഴപ്പവും ഭയവും സൃഷ്ടിക്കുന്നുണ്ട്്്. പലരും ശരിയായ ബോധമില്ലാതെ ലൈംഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്്്. സ്വന്തം നഗ്ന ഫോട്ടോകള്‍ ബോയ്്്്്്ഫ്രണ്ടിനും ഗേള്‍ഫ്രണ്ടിനും അയച്ചുകൊടുക്കുന്ന പതിവും പലര്‍ക്കുമുണ്ട്്്.
സ്വവര്‍ഗരതി പോലുള്ള കാര്യങ്ങള്‍ക്കായി സമൂഹത്തില്‍ നടക്കുന്ന പ്രചാരണവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്്്. അതുകൊണ്ടുതന്നെ ചുറ്റിലും നടക്കുന്ന ഒരു സാധാരണ കാര്യമെന്നതിലുപരി അത്്് പ്രകൃതിവിരുദ്ധമാണെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകുന്നില്ല.
കൗമാരക്കാരായ കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: