ഡബ്ലിനിലെ വീട്ടില്‍ വെടിയുതിര്‍ത്തയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഡബ്ലിന്‍: പടിഞ്ഞാറന്‍ ഡബ്ലിനില്‍ വെടിയുതിര്‍ത്തയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. പടിഞ്ഞാറന്‍ ഡബ്ലിനിലെ ഒരു വീട്ടിലാണ് ഇയാള്‍ വെടിയുതിര്‍ത്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഡബ്ലിനിലെ ബ്ലൂബെല്‍ ഏരിയിയിലുള്ള ഒരു വീട്ടിലാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

ഇയാള്‍ ഗ്രാന്റ് കാനലിന്റെ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന വിവരമാണ് പോലീസ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. കില്‍മൈന്‍ഹാം, ക്ലോന്‍ഡല്‍കിന്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ വലിയ സംഘവും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ഇയാളുടെ കൈയില്‍ നിലവില്‍ ആയുധങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: