സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 50 ജോലികള്‍ ഒഴിവാക്കപ്പെടാമെന്ന് റിപ്പോര്‍ട്ടുകള്‍

മെല്‍ബണ്‍:ഓസ്ട്രേലിയയിലെ  സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 50 ജോലികള്‍ ഒഴിവാക്കപ്പെടാമെന്ന് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും പട്ടികയില്‍ കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലും വരാറുണ്ട്. വിദേശത്ത് നിന്ന് ആവശ്യമായി വരുന്ന വിദഗ്ദ്ധ തൊഴില്‍മേഖലകള്‍ ഏതാണെന്ന് തിരിച്ചറിയുന്നതിന് ആണിത്. ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ജിപിമാര്‍ അടക്കമുള്ള ജോലികള്‍ പട്ടികയില്‍ നിന്ന് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ ജോലികള്‍ പട്ടികയില്‍ നിന്ന് പുറത്തേക്ക് പോകുമെന്നാണ് സൂചന. എ‍ഡുക്കേഷന്‍ ആന്‍റ് ട്രെയിനിങ് വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമാണ് ഓരോ വര്‍ഷവും പട്ടിക പുതുക്കുന്നത്.

ഇവരാകട്ടെ നിര്‍ദേശങ്ങള്‍ വിവിധ സംഘടനകളില്‌ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിക്കും. 2016-17 വര്‍ഷത്തെ പട്ടികയില്‍ നിന്ന് അക്കൗണ്ടന്‍റുകള്‍, ബാരിസ്റ്റര്‍മാര്‍, സോളിസിറ്റര്‍മാര്‍, ആരോഗ്യ പ്രൊഫഷണലുകള്‍, ഇലക്ട്രോണിക് എഞ്ചിനിയര്‍മാര്‍, തെറാപിസ്റ്റുകള്‍, പാചകക്കാര്‍ എന്നിവരെയെല്ലാം മാറ്റാനുള്ള സാധ്യതയാണുള്ളത്.

കുടിയേറ്റത്തെ ഹ്രസ്വകാല നയമെന്ന നിലയിലാണ് അവതരിപ്പിക്കാറുള്ളത്. ഇക്കാര്യത്തിലുള്ള ഏകോപനവും കുറവാണെന്ന് വിമര്‍ശനം വരാറുണ്ട്. ആരോഗ്യവകുപ്പാണ് ഈ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. ആരോഗ്യ പ്രൊഫഷണലുകളുടെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ഏകോപനത്തോടെ നയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് വകുപ്പ്. തൊഴില്‍വിപണയില്‍ ഏത് തരം തൊഴിലാളികളാണ് കൂടുതലായി കാണപ്പെടുന്നത് എന്ന് നോക്കിയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത്. തൊഴിലാളികള്‍ അധികം ലഭ്യമാകുന്ന തൊഴില്‍ മേഖലകളിലേക്ക് വിദേശത്ത് നിന്ന് ആളെത്തുന്നത് തദ്ദേശീയരുടെ തൊഴില്‍ അവസരം കുറയ്ക്കും. ഒരു തൊഴില്‍ മേഖലയെ ഉള്‍പ്പെടുത്തുന്നതിന് രണ്ട് പരിശോധനകള്‍ നടത്തുകയും ചെയ്യും.

ആദ്യമായി നോക്കുന്നത് ഏതേ മേഖലയിലാണ് പരിശീലനം സിദ്ധിച്ചവരെ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതെന്നാണ്. ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ച് പുതിയ തൊഴില്‍ ശക്തി വളര്‍ന്ന് വരുന്നതിനുള്ള സമയമെത്രയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ വേണ്ടത് ഏതാണെന്നും വിലയിരുത്തും. സംസ്ഥാനങ്ങളും വിദഗ്ദ്ധ തൊഴിലാളികളുടെ ലഭ്യത നോക്കി പട്ടിക തയ്യാറാക്കാറുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: