വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലി ചെയ്യുന്നതിന് അനുവദിക്കണമെന്ന നിര്‍ദേശം അംഗീകരിക്കണമെന്ന് ആവശ്യം

ഡബ്ലിന്‍:  വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലി ചെയ്യുന്നതിന് അനുവദിക്കണമെന്ന നിര്‍ദേശം  സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഇന്‍റര്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ ഗ്രൂപ്പുകളിലൊന്ന് ആവശ്യപ്പെട്ടു.  65 വയസിലാണ് നിലവില്‍ വരിമക്കില്‍ പ്രായം. 2014 മുതല്‍ 66 വയസാവാതെ പെന്‍ഷന്‍ നല്‍കുമായിരുന്നില്ല.  2021ല്‍ ഇത് 67ലേക്കും 2028ല്‍ 68 ലേക്കും ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.   പെന്‍ഷന്‍ പ്രായത്തില്‍ വര്‍ധന വരുത്തിയാല്‍  ദീര്‍ഘമായ തൊഴില്‍ സമയവുമായി പൊരുത്തപ്പെടില്ല.

ഭാവിയിലെ  പെന്‍ഷന്‍ പ്രായത്തിന് മുമ്പ്  വിരമിക്കുന്നവരുടെ കാര്യത്തില്‍വരുമാനം ഒരു പ്രശ്നമായി മാറുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. തൊഴില്‍ വകുപ്പ്  വര്‍ക്ക് പ്ലേസ് റലേഷന്‍ കമ്മീഷനോട്  ദീര്‍ഘമായി തൊഴിലെടുക്കേണ്ടി വരുന്ന പ്രശ്നത്തില്‍  ഒരു മാനദണ്ഡം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ വിഭാഗവും പബ്ലിക് സര്വീസ് എംപ്ലോയേഴ്സും ജോലി ചെയ്യുന്നത് പെന്‍ഷന്‍ ലഭിക്കുന്ന പ്രായം വരെ ആക്കുന്നതിനുള്ള നിയമ തടസങ്ങള്‍ ഏതൊക്കെയാണെന്ന് അവലോകനം ചെയ്യുന്നുണ്ട്.

2016ല്‍ പെന്‍ഷന്‍ ഇനിത്തില്‍ ചെലവ്  7 ബില്യണ്‍ യൂറോയില്‍ ആകുന്നത് 2016 ആകുമ്പോഴേയ്ക്കും 8.7 ബില്യണ്‍ യൂറോയിലേക്ക് എത്തും.  വിരമിക്കുന്ന പ്രായവും പെന്‍ഷന്‍ ലഭിക്കുന്ന പ്രായവും തമ്മിലുള്ള അന്തരം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമമില്ലെന്ന് ഏയ്ജ് ആക്ഷന്‍ അയര്‍ലന്‍ഡ് പരാതിപ്പെടുന്നുണ്ട്.  ജോബ് സീക്കേഴ്സ് അലവന്‍സ് വാങ്ങുന്നിതിന് ഇതിലൂടെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: