ഡബ്ലിനും ഗാല്‍വെയും ലോകത്തിലെ ഏറ്റവും സൗഹാര്‍ദപരമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍

ഡബ്ലിന്‍ : ഡബ്ലിനും ഗാല്‍വെയും ലോകത്തിലെ ഏറ്റവും സൗഹാര്‍ദപരമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. Condé Nast Traveler ന്‍റെ വായനക്കാരാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പട്ടികയില്‍ മൂന്നാമതായാണ് പട്ടികയില്‍ ഡബ്ലിന്‍ ഇടം പിടിച്ചിരിക്കുന്നത്. തെക്കന്‍ കരോളിനയിലെ ചാള്‍സ്ടണും സിഡ്നിയ്ക്കും പിറകെയാണ് ഡബ്ലിന്‍ ഇടം കണ്ടെത്തിയിരിക്കുന്നത് ഡബ്ലിന് തൊട്ട് പിന്നാലെയാണ് ന്യൂസ് ലാന്‍റിലെ ക്വീന്‍സ് ടൗണ്‍. പാര്‍ക്ക് സിറ്റി, ഗാല്‍വേ, ക്രോകോവ്, ബ്രുഗസ്, നാഷ് വില്ല, എന്നിവയാണ് പട്ടികയില്‍ പത്തില്‍ ഉള്‍പ്പുന്നത്. 128000 പേരില്‍ നിന്നുള്ള അഭിപ്രായം സ്വീകരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പബുകള്‍, മ്യൂസ് പരിപാടികള്‍ ഭക്ഷണം സൗഹാര്‍ദപരമായ സമീപനമെടുക്കുന്ന ജനങ്ങള്‍ എന്നിവ അയര്‍ലന്‍ഡ് നഗരങ്ങളെ മുന്നില്‍ നിര്ത്തുകയാണ് ചെയ്തിരിക്കുന്നത്. മറ്റൊരു യുഎസ് പ്രസിദ്ധീകരണം ട്രാവല്‍ പ്ലസ് ലെയ്സര്‍ ഗാല്‍വേയ ഏറ്റവും മികച്ച സൗഹാര്‍ദ നഗരമായി തിരഞ്ഞെടുത്തിരുന്നു. ഡബ്ലിന്‍ മൂന്നാമതും കോര്‍ക്ക് നാലാമതുമായി ഇടം പിടിച്ചിരുന്നു.

ടൂറിസം അയര്‍ലന്‍ഡ് ജനങ്ങളുടെ സൗഹാര്‍ദ സമീപനം വീണ്ടും അയര്‍ലന്‍ഡിലെ മികച്ചതാക്കുകയാണെന്ന് ചൂണ്ടികാണിക്കുന്നു. നെവാര്‍ക്ക്, മെക്സികോ, ഒക് ലാന്‍റ് , ടിജ്വാന എന്നിവയാണ് സൗഹാര്‍ദപരമാല്ലാത്ത നഗരങ്ങളില്‍ മുന്നിലുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: