അഞ്ചാം പനി കാണപ്പെട്ടതിനെ തുടര്‍ന്ന് എച്ച്എസ്ഇ വടക്കന്‍ കോര്‍ക്കിലും ടിപ്പറേറിയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഡബ്ലിന്‍: അഞ്ചാം പനി കാണപ്പെട്ടതിനെ തുടര്‍ന്ന് എച്ച്എസ്ഇ വടക്കന്‍ കോര്‍ക്കിലും ടിപ്പറേറിയിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പുതിയതായി അഞ്ചാം പിനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. മേയ് മാസമായിരുന്നു ആദ്യത്തെ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അ‍ഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയുകയും ചികിത്സ തേടാനും ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി കാണപ്പെടുന്ന അഞ്ചാപനി കേസുകളുടെ കൂട്ടത്തിലാണ് ഇപ്പോഴത്തെയും കാണുന്നത്. 38 പേരിലാണ് അഞ്ചാം പനി ഇതിനോടകം സ്ഥീരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ അസുഖമുള്ള ആള്‍ രോഗമുണ്ടെന്ന് അറിയുന്നതിന് മുമ്പ് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഇത് മൂലം പലര്‍ക്കും അസുഖം പകര്‍ന്നിരിക്കാമെന്നാണ് കരുതുന്നത്. കോര്‍ക്കിലെ മിച്ചല്‍സ്ടൗണില്‍ ഇയാള്‍ ജൂലൈയില്‍ സമയം ചെലവഴിച്ചിരുന്നു.

ടിപ്പറേറിയിലെ ക്ലോണ്‍മെല്ലിലും ഉണ്ടായിരുന്നു. മിച്ചല്‍സ്ടൗണിലെ ലൈവ് ഹെല്‍ത്ത് ക്ലിനിക്കില്‍ അസുഖമുള്ള ആള്‍ കഴിഞ്ഞിരുന്നു. ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്ന് കെല്ലര്‍ വ്യക്തമാക്കുന്നുണ്ട്. അയര്‍ലന്‍ഡ് വിട്ട് പോകാനുദ്ദേശിക്കുന്നവര്‍ വാക്സിന്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സന്ദര്‍ശകരുടെ മേഖലയില്‍ അ‍ഞ്ചാംപനി പകരാനുള്ള സാധ്യതയുള്ള സ്ഥലങ്ങളും ഉണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പത്തില്‍ ഒരാള്‍ വീതം ആശുപത്രിയിലെത്തിയിരുന്നത് അഞ്ചാം പനി മൂലമായിരുന്നു. ആയിരത്തില്‍ ഒരാള്‍ വീതം അസുഖം മൂലം മരിക്കുകയും ചെയ്തിരുന്നു.

ഉയര്‍ന്ന പനി, ജലദോഷം, ചുവന്ന കണ്ണുകള്‍ , മുഖത്തും ശരീരത്തിലുംചുവന്ന പാടുകള്‍ എന്നിവയെല്ലാമാണ് രോഗ ലക്ഷണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ഡോക്ടറെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കേണ്ടതാണ്. സന്ദര്‍ശകരെഒഴിവാക്കുകയും വേണം. പനി പിടിപെടാതിരിക്കാന്‍ ഏറ്റവും നല്ല വഴി വാക്സിന്‍ എടുക്കുന്നതാണെന്ന് എച്ച്എസ്ഇ പറയുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: