ഐറിഷ് യുവാക്കളില്‍ അഞ്ചില്‍ ഒരാള്‍ വീതം തൊഴിലില്ലാത്തവരാണെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് യുവാക്കളില്‍ അഞ്ചില്‍ ഒരാള്‍ വീതം തൊഴിലില്ലാത്തവരാണെന്ന് റിപ്പോര്‍ട്ട്. പഠിക്കുകയോ ജോലി ചെയ്യുകയോ ട്രെയ്‌നിങില്‍ പങ്കെടുക്കുകയോ ചെയ്യാത്തവരാണ് അയര്‍ലണ്ടിലെ യുവാക്കളില്‍ അഞ്ചില്‍ ഒരാള്‍ വീതം എന്നാണ് പഠനം വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

20 വയസിലും 24 വയസിനും ഇടയിയില്‍ പ്രായമുള്ള 37.8% യുവാക്കളാണ് 2016 ല്‍ ജോലി ചെയ്യുന്നതെന്നും എന്നാല്‍ 2006 ല്‍ ഈ പ്രയത്തിനിടയിലുള്ള 54.6% യുവാക്കള്‍ ജോലി ചെയ്തിരുന്നെന്നുമാണ് പഠനത്തില്‍ പറയുന്നത്. ഇപ്പോഴും തൊഴിലില്ലാത്തവരുടെ എണ്ണം കൂടുതലാണെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാര്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2009 മുതല്‍ 2013 വരെയുള്ള സാമ്പത്തിക മാന്ദ്യ കാലയളവിനെക്കാള്‍ യുവാക്കളിലെ തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ടെന്നും 40,000 യുവാക്കള്‍ ജോലിയില്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 16,000 പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോടളമായി തൊഴിലില്ലായ്മ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരാണെന്നുമാണ് നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് ദൂര്‍ലെ അറിയിച്ചിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: